കാഞ്ഞങ്ങാട്ട് കടല്‍വെള്ളത്തിന് പച്ചനിറം; ആശങ്ക വേണ്ടെന്ന് വിദഗ്‌ധർ

By Staff Reporter, Malabar News
MALABARNEWS-ALGAL-BLOOM
Representational Image
Ajwa Travels

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും കടല്‍ വെള്ളത്തിന് നിറ വ്യത്യാസം. കിലോമീറ്ററോളം ദൂരത്തില്‍ നിറവ്യത്യാസം പ്രകടമായിരുന്നു. പുഞ്ചാവി, ഹോസ്‌ദുർഗ് മേഖലകളിലാണ് കടല്‍ വെള്ളം പച്ചനിറത്തില്‍ കാണപ്പെട്ടത്. ഇത് തീരദേശ വാസികളില്‍ ആശങ്ക പടര്‍ത്തി.

എന്നാല്‍ ഇത് മണ്‍സൂണിന് ശേഷം കടലില്‍ ഉണ്ടാവുന്ന കടല്‍ക്കറ  ആണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. ‘ആല്‍ഗ ബ്‌ളൂം‘ എന്നാണ് ഈ പ്രതിഭാസത്തിന്റെ യഥാർത്ഥ പേര്. ആല്‍ഗകളാണ് വെള്ളത്തിന്റെ നിറ വ്യത്യാസത്തിന് കാരണം.

മണ്‍സൂണിലെ മഴക്ക് ശേഷം കായലുകളില്‍ നിന്ന് സസ്യങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ ധാതുക്കള്‍ അടങ്ങിയ ജലം കടലിലേക്ക് ഒഴുകിയെത്തും. ഇതേ തുടര്‍ന്ന് കടല്‍വെള്ളത്തിലെ അതിസൂക്ഷ്‌മ ആല്‍ഗകള്‍ വര്‍ധിക്കുന്നു. ഇതിനാലാണ് പച്ചനിറം കാണപ്പെടുന്നത്.

നേരത്തെ പല തവണ ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, പച്ച നിറമുള്ള ആല്‍ഗകള്‍ വിഷമയമാണെന്ന പ്രചാരണം തെറ്റാണെന്നും മല്‍സ്യ തൊഴിലാളികളും ചൂണ്ടിക്കാണിക്കുന്നു.

Read Also: സ്വര്‍ണക്കടത്ത്; പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE