അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു

By Staff Reporter, Malabar News
kannur natives died_malabar news
റഫിനീദ്, റാഷിദ്
Ajwa Travels

അബുദാബി: കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുഹൃത്തുക്കളായ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ്(29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകന്‍ റാഷിദ് നടുക്കണ്ടി(28) എന്നിവര്‍ മരിച്ചത്.

വെള്ളിയാഴ്‌ച പുലര്‍ച്ചെ നാലിന് അല്‍ ഐന്‍-അബുദാബി റോഡിനു സമാന്തരമായുള്ള റോഡില്‍ വെച്ചാണ് അപകടം നടന്നത്. ഈസ്‌റ്റ് ബനിയാസില്‍ ജെംസ് കേംബ്രിഡ്ജ് ഇന്റര്‍നാഷനല്‍ സ്‌കൂളിനു സമീപം അല്‍ സൗദ് സ്ട്രീറ്റും അല്‍ വാദി സ്ട്രീറ്റും കൂടിച്ചേരുന്ന റൗണ്ട് എബൗട്ട് കഴിഞ്ഞ ഉടനെ ആയിരുന്നു അപകടം. ഇരുവരും സംഭവ സ്‌ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.

യുവാക്കള്‍ സഞ്ചരിച്ച കാര്‍ ഇടിയുടെ ആഘാതത്തില്‍ രണ്ടായി പിളര്‍ന്നു. മൃതദേഹങ്ങള്‍ കാറില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയില്‍സ്‌മാന്‍ ആയും ജോലി ചെയ്‌തു വരികയായിരുന്നു. ഇരുവരും അവിവാഹിതരാണ്. ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read Also: തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്‌ടര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE