ചോദ്യപേപ്പര്‍ മാറി നല്‍കി; പരീക്ഷകൾ മാറ്റിവെച്ച് കണ്ണൂര്‍ സര്‍വകലാശാല

By News Bureau, Malabar News
kannur-university
Ajwa Travels

കണ്ണൂര്‍: സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകി. രണ്ടാം സെമസ്‌റ്റർ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. കണ്ണൂർ എസ്എൻ കോളേജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ വിതരണം ചെയ്‌തത്‌.

ഇതേ തുടർന്ന് പരീക്ഷകൾ മാറ്റിവെച്ചതായി കണ്ണൂർ സര്‍വകലാശാല അറിയിച്ചു. നാളത്തെ രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ളീഷ് പരീക്ഷയുടെ ‘റീഡിങ്സ് ഓൺ ജൻഡർ’ എന്ന പേപ്പറിന്റെ ചോദ്യപേപ്പറാണ് ഇന്ന് വിതരണം ചെയ്‌തത്. റീഡിങ്സ് ഓൺ ലൈഫ് ആൻഡ്‌ നേച്ചർ എന്ന പരീക്ഷയായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

അതേസമയം നാളത്തെ ബിഎ അഫ്‌സൽ ഉലമ പരീക്ഷയ്‌ക്ക് മാറ്റമില്ല.

Most Read: സ്‌ഥലംമാറ്റം ശിക്ഷയല്ല, കുട്ടിക്ക് നഷ്‌ടപരിഹാരം കൊടുക്കണം; സർക്കാരിനോട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE