കാൺപൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. കാൺപൂർ ഐഐടിയിലെ 54ആമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കാൺപൂർ മെട്രോ റെയിൽ പദ്ധതി ഉൽഘാടനം ചെയ്യും. കാൺപൂർ ഐഐടി മുതൽ ഗീതാ നഗർ വരെ അദ്ദേഹം മെട്രോയിൽ സഞ്ചരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ആകെ 32 കിലോമീറ്ററിലാണ് കാൺപൂർ മെട്രോയുടെ നിർമാണം പുരോഗമിക്കുന്നത്. ഇതിൽ പൂർത്തിയായ 9 കിലോമീറ്ററാണ് പ്രധാനമന്ത്രി ഇന്ന് ഉൽഘാടനം ചെയ്യുക. കാൺപൂർ ഐഐടി മുതൽ മോത്തി ജീൽ വരെയുള്ള റെയിൽപാതയുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. 11000 കോടി ചെലവ് വരുന്ന ബൃഹദ് പദ്ധതിയാണ് കാൺപൂരിൽ നടക്കുന്നത്.
നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സഞ്ചാര സൗകര്യങ്ങൾ വികസിപ്പിക്കുക എന്നത് പ്രധാനമന്ത്രി ഏറ്റവുമധികം ശ്രദ്ധ കൊടുക്കുന്ന മേഖലകളിൽ ഒന്നാണ്. ഇതിലെ മറ്റൊരു നാഴികക്കല്ലാണ് കാൺപൂർ മെട്രോ പദ്ധതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
Also Read: ‘ഗാന്ധിയെ കൊന്ന ഗോഡ്സെക്ക് സല്യൂട്ട്’; ആൾദൈവത്തിന് എതിരെ കേസെടുത്ത് പോലീസ്