കർണാടകയിലെ രാത്രികാല കര്‍ഫ്യൂ പിൻവലിച്ചു

By News Desk, Malabar News
Karnataka Withdraws Night Curfew Day After Announcing it
Representational Image
Ajwa Travels

ബെംഗളൂരു: ജനിതകമാറ്റം വരുത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ കർണാടക സർക്കാർ പിൻവലിച്ചു. പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കർഫ്യൂ സർക്കാർ പിൻവലിച്ചത്.

ഡിസംബർ 23 രാത്രി 10 മണി മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. ജനുവരി 2 വരെ തുടരുമെന്നും കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചിരുന്നു. കര്‍ഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനത്തോടെ ക്രിസ്‌മസ്‌, പുതുവൽസര ആഘോഷങ്ങൾക്ക് നിറം മങ്ങുമെന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. എന്നാൽ, പിൻവലിച്ചതോടെ ആഘോഷങ്ങൾക്ക് തടസമില്ല എന്നാണ് സൂചന.

Also Read: ഇത്തരം പ്രവര്‍ത്തികളെ ജനാധിപത്യമെന്ന്  വിളിക്കാമോ; ഡെല്‍ഹി പോലീസിനെതിരെ പ്രശാന്ത് ഭൂഷണ്‍

കോവിഡിന്റെ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ മഹാരാഷ്‌ട്രയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടണിലാണ് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE