കാസർഗോഡ് നാല് സ്‌ഥാനാർഥികൾ പത്രിക സമർപ്പിച്ചു

By News Desk, Malabar News
Ajwa Travels

കാസർഗോഡ്: ജില്ലയില്‍ കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ഓരോ സ്‌ഥാനാർഥികള്‍ വീതം നാമനിർദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കാസർഗോഡ് മണ്ഡലത്തില്‍ സ്വതന്ത്ര സ്‌ഥാനാർഥിയായി നിഷാന്ത് കുമാര്‍ ഐബി (29), ആയലോട് മൂല ഹൗസ്, പാടി എടനീര്‍ പിഒ, കാസർഗോഡ് വരണാധികാരി കാസർഗോഡ് ആര്‍ഡിഒപി ഷാജു മുമ്പാകെ പത്രിക നല്‍കി.

ഉദുമ മണ്ഡലത്തില്‍ സിപിഎംഎം സ്‌ഥാനാർഥി സിഎച്ച് കുഞ്ഞമ്പു (61), ശ്രുതി നിലയം, ചിന്‍മയ കോളനി, വിദ്യാനഗര്‍ പിഒ, കാസര്‍കോട് വരണാധികാരി ഡെപ്യൂട്ടി കളക്‌ടർ സിഎല്‍ ജയ്‌ജോസ് രാജ് മുമ്പാകെ പത്രിക നല്‍കി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐ സ്‌ഥാനാർഥി ഇ ചന്ദ്രശേഖരന്‍ (72), പാര്‍വതി, പെരുമ്പള പി.ഒ, കളനാട്, കാസർഗോഡ്, വരണാധികാരി കാഞ്ഞങ്ങാട് സബ് കളക്‌ടർ ഡിആര്‍ മേഘശ്രീ മുമ്പാകെ പത്രിക നല്‍കി.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സിപിഐഎം സ്‌ഥാനാർഥി എം രാജഗോപാലന്‍ (60), ഫീനിക്‌സ്, കയ്യൂര്‍, സഹവരണാധികാരി നീലേശ്വരം ബിഡിഒഎസ്. രാജലക്ഷ്‌മി മുമ്പാകെ പത്രിക നല്‍കി.

Also Read: ഇരിക്കൂറിൽ ചർച്ച പരാജയം; നിലപാടിൽ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE