നിയമസഭാ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും പോസ്‌റ്റൽ വോട്ട്

By Trainee Reporter, Malabar News
vote_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും 80 വയസ് കഴിഞ്ഞവർക്കും പോസ്‌റ്റൽ വോട്ട് സൗകര്യം ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട കർമ്മപദ്ധതി തയാറാക്കാൻ ആരോഗ്യ വകുപ്പിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ഒരാഴ്‌ചയാണ് കർമ്മപദ്ധതി തയാറാക്കാൻ അനുവദിച്ചിരിക്കുന്ന സമയം.

പോസ്‌റ്റൽ വോട്ടിനുള്ള വിജ്‌ഞാപനം വന്ന് 5 ദിവസത്തിനകം പോസ്‌റ്റൽ വോട്ട് സൗകര്യം ആഗ്രഹിക്കുന്നവർ റിട്ടേണിങ് ഓഫീസർക്ക് രേഖാമൂലം അപേക്ഷ നൽകണം. കോവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ സംസ്‌ഥാനതലം മുതൽ ബൂത്തുതലം വരെ ഹെൽത്ത് നോഡൽ ഓഫീസർമാരെ നിയോഗിക്കാനും നിർദേശമുണ്ട്.

കോവിഡ് സാഹചര്യങ്ങൾ മൂലം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. മുഖാവരണം, സാനിറ്റൈസർ, പിപിഇ കിറ്റ് തുടങ്ങിയവയെല്ലാം മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് ആരോഗ്യവകുപ്പ് വാങ്ങണം. ഇതിന് ചെലവാകുന്ന തുക തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യവകുപ്പിന് നൽകും.

Read also: പക്ഷിപ്പനി; കേരളത്തില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE