പരിശോധന 33,758 ആയി കുറഞ്ഞു, രോഗികളുടെ എണ്ണവും; രോഗബാധ 3272, സമ്പർക്കം 2859

By Desk Reporter, Malabar News
Kerala Covid Report 2020 Dec 07_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 51,893 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,758 പരിശോധന ആണ്. ഇതിൽ രോഗബാധ 3272 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4705 ഉം ഇന്ന് കോവിഡ് സ്‌ഥിരീകരിച്ച മരണ സംഖ്യ 23 ഉമാണ്.

സമ്പര്‍ക്ക രോഗികള്‍ 2859 ഇന്നുണ്ട്. ഉറവിടം അറിയാത്ത 328 രോഗബാധിതരും, 59,467പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 36 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.

സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 87.37 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 09.69 ആണ്. ഇന്നത്തെ 3272 രോഗബാധിതരില്‍ 49 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 2859 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 39, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, കോഴിക്കോട് 362, മലപ്പുറം 514, വയനാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 295  പേര്‍ക്കും, എറണാകുളം 203, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 277 പേര്‍ക്കും, ഇടുക്കി 137, കോട്ടയം 199, കൊല്ലം ജില്ലയില്‍ നിന്നുള്ള 287 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 99, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 44
കണ്ണൂർ: 154
വയനാട്: 63
കോഴിക്കോട്: 383
മലപ്പുറം: 541
പാലക്കാട്: 202
തൃശ്ശൂർ: 304
എറണാകുളം: 278
ആലപ്പുഴ: 287

കോട്ടയം: 202
ഇടുക്കി: 146

പത്തനംതിട്ട: 121
കൊല്ലം: 292
തിരുവനന്തപുരം: 255

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4705, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 297, കൊല്ലം 329, പത്തനംതിട്ട 171, ആലപ്പുഴ 312, കോട്ടയം 354, ഇടുക്കി 119, എറണാകുളം 354, തൃശൂര്‍ 563, പാലക്കാട് 323, മലപ്പുറം 864, കോഴിക്കോട് 571, വയനാട് 150, കണ്ണൂര്‍ 234, കാസര്‍ഗോഡ് 64. ഇനി ചികിൽസയിലുള്ളത് 59,467. ഇതുവരെ ആകെ 5,77,616 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: കവിതയിൽ ബാബറി മസ്‌ജിദ്‌; മാദ്ധ്യമ പ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2441 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 23 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം കരുമംകോട് സ്വദേശിനി ലളിതാമ്മ (71), ആനയറ സ്വദേശി വിശ്വന്‍ (72), ചിറയിന്‍കീഴ് സ്വദേശി ഗോപിനാഥന്‍ നായര്‍ (75), പേട്ട സ്വദേശിനി ഉദയ ടി നായര്‍ (59), കൊല്ലം വിളക്കുടി സ്വദേശിനി പൊടിപ്പെണ്ണ് (80), പാണ്ടിത്തിട്ട സ്വദേശി കെ. പാപ്പച്ചന്‍ (75), ആലപ്പുഴ ചേര്‍ത്തല സ്വദേശി ഭാസ്‌കരന്‍ (80), കലവൂര്‍ സ്വദേശി ജോസഫ് (78), മുഹമ്മ സ്വദേശിനി അമ്മിണി (83), കോട്ടയം വൈക്കം സ്വദേശി രാജന്‍ (65), കുടമാളൂര്‍ സ്വദേശി പിപി ഗോപി (72), തൃശൂര്‍ മെഡിക്കല്‍ കോളേജ് സ്വദേശി ശങ്കരന്‍ (84), തളിക്കുളം സ്വദേശി ഉണ്ണികൃഷ്‌ണൻ (60), പതിയാരം സ്വദേശി ശങ്കരന്‍കുട്ടി (75), ഇരിങ്ങാലക്കുട സ്വദേശി രാഘവന്‍ (88), മലപ്പുറം നിലമ്പൂര്‍ സ്വദേശിനി അയിഷക്കുട്ടി (75), അമരമ്പലം സ്വദേശിനി കുഞ്ഞാത്തു (72), പടന്തറ സ്വദേശി ഉണ്ണിമൊയ്‌തീൻ (78), കോഴിക്കോട് പുതിയങ്ങാടി സ്വദേശി വാസുദേവന്‍ (69), കോടഞ്ചേരി സ്വദേശി കുഞ്ഞാലി (85), പന്തീരന്‍കാവ് സ്വദേശി ഇസ്‌മായിൽ (70), കറുവംപൊയില്‍ സ്വദേശിനി അയിഷാമ്മ (84), ഫറൂഖ് കോളേജ് സ്വദേശി ശ്രീനിവാസന്‍ (72) എന്നിവരാണ് ഇത് കൂടാതെ മരണമടഞ്ഞത്.

Related Read: ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 7, കോഴിക്കോട് 6, തിരുവനന്തപുരം 4, പാലക്കാട് 3, തൃശൂര്‍ 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,42,364 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 01 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 448 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 03 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: ആലപ്പുഴ ജില്ലയിലെ താമരക്കുളം (സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (11), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

1353 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,09,887 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,95,304 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 14,583 പേര്‍ ആശുപത്രികളിലുമാണ്.

Must Read: കര്‍ഷക സമരത്തിന് പിന്തുണ; ലണ്ടന്‍ തെരുവുകളില്‍ പ്രതിഷേധം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE