പോസിറ്റിവിറ്റി 10.13 ശതമാനം; കോവിഡ് രോഗമുക്‌തി 5258, രോഗബാധ 4698

By Desk Reporter, Malabar News
Kerala Covid Report 2020 Dec 13_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,690 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 46,375 പരിശോധന ആണ്. ഇതിൽ രോഗബാധ 4698 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5258 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 29 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 4034 ഇന്നുണ്ട്. ഉറവിടം അറിയാത്ത 528 രോഗബാധിതരും, 59,438 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 43 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.

യുവ സമൂഹത്തിൽ നിന്ന് ഒരു 30 കാരൻ ഇന്ന് കോവിഡ് മരണത്തിന് കീഴടങ്ങിയതായി സ്‌ഥിരീകരിച്ചു. ചെരക്കാപറമ്പ് സ്വദേശിനി ജസീറയാണത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 85.87 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.13 ആണ്.

ഇന്നത്തെ 4698 രോഗബാധിതരില്‍ 93 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. സമ്പര്‍ക്കത്തിലൂടെ 4034 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 69, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് 594, മലപ്പുറം 608, വയനാട് ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 417 പേര്‍ക്കും, എറണാകുളം 360, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, ഇടുക്കി 209, കോട്ടയം 397, കൊല്ലം ജില്ലയില്‍ നിന്നുള്ള 262 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 145, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 74
കണ്ണൂർ: 267
വയനാട്: 234
കോഴിക്കോട്: 612
മലപ്പുറം: 649
പാലക്കാട്: 307
തൃശ്ശൂർ: 438
എറണാകുളം: 509
ആലപ്പുഴ: 218

കോട്ടയം: 416
ഇടുക്കി: 222

പത്തനംതിട്ട: 229
കൊല്ലം: 269
തിരുവനന്തപുരം: 254

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5258, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 342, കൊല്ലം 347, പത്തനംതിട്ട 198, ആലപ്പുഴ 425, കോട്ടയം 455, ഇടുക്കി 99, എറണാകുളം 804, തൃശൂര്‍ 276, പാലക്കാട് 381, മലപ്പുറം 886, കോഴിക്കോട് 686, വയനാട് 201, കണ്ണൂര്‍ 111, കാസര്‍ഗോഡ് 47. ഇനി ചികിൽസയിലുള്ളത് 59,438. ഇതുവരെ ആകെ 6,07,119 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

National: ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ അറസ്‌റ്റിൽ

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2623 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 29 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മധുസൂദനന്‍ (63), കട്ടച്ചാല്‍കുഴി സ്വദേശി കുഞ്ഞുകൃഷ്‌ണൻ (75), നെല്ലിക്കുന്ന് സ്വദേശി കേശവന്‍ ആശാരി (82), തച്ചന്‍കോട് സ്വദേശിനി ജയ (60), പത്തനംതിട്ട പറകോട് സ്വദേശിനി ആശബീവി (62), എടപ്പാവൂര്‍ സ്വദേശി എബ്രഹാം (84), ആലപ്പുഴ തൃക്കുന്നപുഴ സ്വദേശിനി അയിഷ ബീവി (70), നീര്‍ക്കുന്നം സ്വദേശി നാസര്‍ (57), ഇടുക്കി സ്വദേശിനി അന്നകുട്ടി (80), എറണാകുളം പനങ്ങാട് സ്വദേശി അനിരുദ്ധന്‍ (54), വരപ്പെട്ടി സ്വദേശി മാര്‍ക്കോസ് (82), തൃശൂര്‍ തെക്കുംകര സ്വദേശിനി ശോഭന (65), വരാന്തറപ്പള്ളി സ്വദേശി ആന്റോ (64), മടയികോണം സ്വദേശിനി ഹണി ചുമ്മാര്‍ (18), പാലക്കാട് വടക്കാഞ്ചേരി സ്വദേശിനി ഡെയ്‌സി (66), മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഇബ്‌റാഹിം (52), മഞ്ചേരി സ്വദേശി അബ്‌ദുള്‍ ലത്തീഫ് (72), താരിഷ് സ്വദേശി കുഞ്ഞാളന്‍ (75), പഴമള്ളൂര്‍ സ്വദേശി അബ്‌ദുറഹിമാന്‍ (72), ചേരക്കാപറമ്പ് സ്വദേശിനി ജസീറ (30), കോഴിക്കോട് ചെറുകുള്ളത്തൂര്‍ സ്വദേശി ചന്ദ്രന്‍ (68), കൂതാളി സ്വദേശി കുഞ്ഞികൃഷ്‌ണൻ നായര്‍ (82), കലറന്തിരി സ്വദേശി മൊയ്ദീന്‍ കോയ (61), വയനാട് കെനിചിറ സ്വദേശി കുമാരന്‍ (90), കണ്ണൂര്‍ പൊടികുണ്ട് സ്വദേശി എ.എം. രാജേന്ദ്രന്‍ (69), മേലൂര്‍ സ്വദേശി എം. സദാനന്ദന്‍ (70), ഉളിക്കല്‍ സ്വദേശിനി തങ്കമണി (55), കൂത്തുപറമ്പ് സ്വദേശിനി ഒ.വി. നബീസ (74), കാസര്‍ഗോഡ് സ്വദേശി അമൃതനാഥ് (80) എന്നിവരാണ് കോവിഡ് മൂലം മരണമടഞ്ഞത്.

Kerala News: ശബരിമലയിൽ കോവിഡ് കൂടുന്നു; പരിശോധന കർശനമാക്കും

43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂര്‍ 7 വീതം, തൃശൂര്‍ 6, പാലക്കാട് 5, പത്തനംതിട്ട, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, കൊല്ലം 2, കോട്ടയം 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,67,972 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 05 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 436 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 04 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (വാര്‍ഡ് 17), എലപ്പുള്ളി (1), കൊല്ലം ജില്ലയിലെ ചടയമംഗലം (13), എറണാകുളം ജില്ലയിലെ വാളകം (1) ആണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

1680 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,16,547പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 3,03,150 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 13,397 പേര്‍ ആശുപത്രികളിലുമാണ്.

Most Read: ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടി; സരിതക്കെതിരെ പുതിയ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE