പോസിറ്റിവിറ്റി 8.49 ശതമാനം; കോവിഡ് രോഗമുക്‌തി 4481, രോഗബാധ 2707

By Desk Reporter, Malabar News
Kerala Covid Report 2020 Dec 14_ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,375 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 31,893 പരിശോധന ആണ്. ഇതിൽ രോഗബാധ 2707 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4481 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 24 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 2291 ഇന്നുണ്ട്. ഉറവിടം അറിയാത്ത 328 രോഗബാധിതരും, 57,640 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 37 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 84.43 ശതമാനമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 8.49 ആണ്.

ഇന്നത്തെ 2707 രോഗബാധിതരില്‍ 51 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. സമ്പര്‍ക്കത്തിലൂടെ 2291 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 13, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കോഴിക്കോട് 196, മലപ്പുറം 422, വയനാട് ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 90 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 252 പേര്‍ക്കും, എറണാകുളം 254, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 197 പേര്‍ക്കും, ഇടുക്കി 44, കോട്ടയം 233, കൊല്ലം ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 15
കണ്ണൂർ: 136
വയനാട്: 61
കോഴിക്കോട്: 219
മലപ്പുറം: 441
പാലക്കാട്: 190
തൃശ്ശൂർ: 268
എറണാകുളം: 343
ആലപ്പുഴ: 220

കോട്ടയം: 252
ഇടുക്കി: 47

പത്തനംതിട്ട: 133
കൊല്ലം: 160
തിരുവനന്തപുരം: 222

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4481, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 198, കൊല്ലം 306, പത്തനംതിട്ട 213, ആലപ്പുഴ 302, കോട്ടയം 352, ഇടുക്കി 48, എറണാകുളം 582, തൃശൂര്‍ 575, പാലക്കാട് 291, മലപ്പുറം 822, കോഴിക്കോട് 410, വയനാട് 154, കണ്ണൂര്‍ 172, കാസര്‍ഗോഡ് 56. ഇനി ചികിൽസയിലുള്ളത് 57,640. ഇതുവരെ ആകെ 6,11,600 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

National: ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ അറസ്‌റ്റിൽ

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2647 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 24 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കല്‍ സ്വദേശിനി ട്രീസ (65), വട്ടക്കാട്ടുപടി സ്വദേശി സി.എ. സുകു (65), വളവഴി സ്വദേശിനി അന്നംകുട്ടി (88), വേങ്ങോല സ്വദേശി ടി.വി. പൈലി (74), പാലക്കാട് മുതലമട സ്വദേശി ഹുസൈന്‍ (60), പട്ടാമ്പി സ്വദേശിനി കാളി (80), കോട്ടപ്പാടം സ്വദേശിനി ആമിന (65), പുതുപാളയം സ്വദേശി അന്തോണി സ്വാമി (76), തച്ചനാട്ടുകര സ്വദേശിനി ഖദീജ (56), കീചീരിപറമ്പ് സ്വദേശി വേലു (72), എടതാനാട്ടുകര സ്വദേശി അബൂബക്കര്‍ (67), മലപ്പുറം ഒതളൂർ സ്വദേശി മൊയ്‌തുണ്ണി (85), കോഴിക്കോട് മയ്യന്നൂര്‍ സ്വദേശി ഹംസ (55), കൊടുവള്ളി സ്വദേശിനി സുലേഖ (43), വടകര സ്വദേശി ഗോപാലന്‍ (85), തിരുവേങ്ങൂര്‍ സ്വദേശി ഉണ്ണി (50), കുന്നമംഗലം സ്വദേശി ഹസന്‍ കോയ (68), വടകര സ്വദേശി ആര്‍.കെ. നാരായണന്‍ (76), പൂവാട്ടുപറമ്പ് സ്വദേശി അബ്‌ദുള്‍ റസാക് (72), കൊടുവള്ളി സ്വദേശി അബ്‌ദുള്ള (60), കൊടുവള്ളി സ്വദേശി അബ്‌ദുള്ള (60), വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശ്രീധരന്‍ നായര്‍ (84) എന്നിവരാണ് കോവിഡ് മൂലം മരണമടഞ്ഞത്.

Kerala News: ശബരിമലയിൽ കോവിഡ് കൂടുന്നു; പരിശോധന കർശനമാക്കും

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 04 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 433 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 01 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: പത്തനംതിട്ട ജില്ലയിലെ കോയിപ്രം (വാര്‍ഡ് 11) ആണ് പുതിയ ഹോട്ട് സ്പോട്ട്.

1394 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,10,107 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,96,920 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 13,187 പേര്‍ ആശുപത്രികളിലുമാണ്.

Most Read: ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടി; സരിതക്കെതിരെ പുതിയ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE