തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 34,847 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,829 പരിശോധന ആണ്. ഇതിൽ രോഗബാധ 6049 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5057 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 27 പേർക്കാണ്.
സമ്പര്‍ക്ക രോഗികള്‍ 5306 ഇന്നുണ്ട്. ഉറവിടം അറിയാത്ത 575 രോഗബാധിതരും, 61,468 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 60 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 87.72 ശതമാനമാണ്.
ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 9.33 ആണ്. ഇന്നത്തെ 6049 രോഗബാധിതരില്‍ 108 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
സമ്പര്‍ക്കത്തിലൂടെ 5306 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 66, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് 574, മലപ്പുറം 541, വയനാട് ജില്ലയില്‍ നിന്നുള്ള 193 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 720 പേര്‍ക്കും, എറണാകുളം 504, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 315 പേര്‍ക്കും, ഇടുക്കി 91, കോട്ടയം 729, കൊല്ലം ജില്ലയില്‍ നിന്നുള്ള 490 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 449, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 72
കണ്ണൂർ: 302
വയനാട്: 202
കോഴിക്കോട്: 598
മലപ്പുറം: 565
പാലക്കാട്: 303
തൃശ്ശൂർ: 747
എറണാകുളം: 686
ആലപ്പുഴ: 329
കോട്ടയം: 760
ഇടുക്കി: 108
പത്തനംതിട്ട: 546
കൊല്ലം: 498
തിരുവനന്തപുരം: 333
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5057, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 320, കൊല്ലം 279, പത്തനംതിട്ട 251, ആലപ്പുഴ 212, കോട്ടയം 474, ഇടുക്കി 417, എറണാകുളം 414, തൃശൂര്‍ 606, പാലക്കാട് 265, മലപ്പുറം 709, കോഴിക്കോട് 510, വയനാട് 195, കണ്ണൂര്‍ 306, കാസര്‍ഗോഡ് 99. ഇനി ചികിൽസയിലുള്ളത് 61,468. ഇതുവരെ ആകെ 6,50,836 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
Most Read: കൊറോണയുടെ പുതിയ വകഭേദം; ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 2870 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 27 ആണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ; തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ശിവാനന്ദന്‍ (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂര്‍ സ്വദേശിനി രാധാമണി (58), കൊല്ലം കുളപാടം സ്വദേശിനി നഫീസ ബീവി (64), കിഴക്കനേല സ്വദേശിനി രാധാമണി (58), പത്തനംതിട്ട സ്വദേശിനി ചെല്ലമ്മ (84), ആലപ്പുഴ അരൂര്‍ സ്വദേശി കെആര്‍ വേണുനാഥന്‍ പിള്ള (76), അമ്പലപ്പുഴ സ്വദേശിനി ശാന്തമ്മ (68), ചേര്‍ത്തല സ്വദേശി തോമസ് (75), എറണാകുളം തിരുവാങ്കുളം സ്വദേശിനി ശാരദ വാസു (68), തോപ്പുമ്പടി സ്വദേശിനി സിസിലി ജോസഫ് (73), തൃക്കരിയൂര്‍ സ്വദേശി ഭാസ്‌കരന്‍ നായര്‍ (85), തൃശൂര്‍ കോട്ടപ്പുറം സ്വദേശിനി ആനി (80), പാലക്കാട് കൂടല്ലൂര്‍ സ്വദേശി ഹംസ (65), മലപ്പുറം തിരൂര്‍ക്കാട് സ്വദേശിനി അയിഷ (75), തെയ്യാത്തുംപാടം സ്വദേശി ബാലകൃഷ്‌ണൻ (57), പാണ്ടിക്കാട് സ്വദേശി കദീജ (53), വാളാഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദ് (90), നടുവത്ത് സ്വദേശി അലാവിക്കുട്ടി (75), വണ്ടൂര്‍ സ്വദേശിനി അയിഷാബി (55), ആനക്കയം സ്വദേശിനി നിര്‍മല (49), ഓമന്നൂര്‍ സ്വദേശി മുഹമ്മദ് കുട്ടി (64), വയനാട് വൈത്തിരി സ്വദേശിനി നഫീസ (80), മേപ്പാടി സ്വദേശി സെയ്‌തലവി (64), ബത്തേരി സ്വദേശിനി ആമിന (68), കണ്ണൂര്‍ ആറളം സ്വദേശി കരുണാകരന്‍ (92), അറവാഞ്ചല്‍ സ്വദേശിനി സൈനബ (72) എന്നിവരാണ് കോവിഡ് മൂലം മരണമടഞ്ഞത്.
Farmers Protest: കർഷക സമരം ശക്‌തമാക്കി സംസ്‌ഥാനവും; ഇന്ന് മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം
60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം 9, കണ്ണൂര്‍ 8, കോട്ടയം, പാലക്കാട് 7 വീതം, എറണാകുളം 6, കൊല്ലം 5, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.
ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 03 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 458 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 04 ഹോട്ട് സ്‌പോട്ടുകളാണ്. പേര് വിവരങ്ങൾ: കോട്ടയം ജില്ലയിലെ കടനാട് (വാര്‍ഡ് 10), രാമപുരം (7, 8), കാസര്‍ഗോഡ് ജില്ലയിലെ ദേളംപാടി (11), തൃശൂര്‍ ജില്ലയിലെ പരിയാരം (12).
1441 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,79,711 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,66,178 പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 13,533 പേര്‍ ആശുപത്രികളിലുമാണ്.
National News: ഗുരുദ്വാര സന്ദര്‍ശനത്തില്‍ മോദിയെ വിമര്‍ശിച്ച് ശിവസേനാ മുഖപത്രം