കോവിഡ്; രോഗമുക്‌തി 6684, രോഗബാധ 4581, സമ്പർക്കം 3920

By Desk Reporter, Malabar News
Kerala Covid Report 2020 Nov 15 _ Malabar News
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,553 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 46,126 ആണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 09.93 ശതമാനമാണ്. ഇന്നലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ശതമാനമായിരുന്നു.

ഇതിൽ രോഗബാധ 4581 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6684 ഉം ഇന്ന് കോവിഡ് സ്‌ഥിരീകരിച്ച മരണ സംഖ്യ 21ഉമാണ്. സമ്പര്‍ക്ക രോഗികള്‍ 3920 ഇന്നുണ്ട്. ഉറവിടം അറിയാത്ത 527  രോഗബാധിതരും, 74,802 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 49 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.

ആകെ 4581 രോഗബാധിതരില്‍ 85 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 3920 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 59, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, കോഴിക്കോട് 519, മലപ്പുറം 530, വയനാട് ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 413 പേര്‍ക്കും, എറണാകുളം 361, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 486 പേര്‍ക്കും, ഇടുക്കി 141, കോട്ടയം 264, കൊല്ലം ജില്ലയില്‍ നിന്നുള്ള 333 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 116, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 62
കണ്ണൂർ: 203
വയനാട്: 101
കോഴിക്കോട്: 574
മലപ്പുറം: 558
പാലക്കാട്: 416
തൃശ്ശൂർ: 425
എറണാകുളം: 489
ആലപ്പുഴ: 496
കോട്ടയം: 266
ഇടുക്കി: 165

പത്തനംതിട്ട: 171
കൊല്ലം: 341
തിരുവനന്തപുരം: 314

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 6684, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 571, കൊല്ലം 591, പത്തനംതിട്ട 164, ആലപ്പുഴ 623, കോട്ടയം 470, ഇടുക്കി 70, എറണാകുളം 828, തൃശൂര്‍ 892, പാലക്കാട് 340, മലപ്പുറം 725, കോഴിക്കോട് 831, വയനാട് 126, കണ്ണൂര്‍ 336, കാസര്‍ഗോഡ് 117. ഇനി ചികിൽസയിലുള്ളത് 74,802. ഇതുവരെ ആകെ 4,48,207 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: വിലക്ക് മറികടന്ന് ദീപാവലി ആഘോഷം; ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1869 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 21 ആണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശിനി സരോജിനി (64), നന്നാട്ടുകാവ് സ്വദേശിനി സുഭദ്ര (82), കുന്നത്തുകാല്‍ സ്വദേശിനി വസന്ത (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പന്‍ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂര്‍ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശിനി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശിനി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈര്‍ (57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്‌റാഹിം (81), വയനാട് മീനങ്ങാടി സ്വദേശി ജോണ്‍ (81), കണ്ണൂര്‍ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശിനി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈന്‍ കുട്ടി (74) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: ‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, പത്തനംതിട്ട 09, തിരുവനന്തപുരം 07, തൃശൂർ07, കണ്ണൂർ 05, കോഴിക്കോട് 04, കൊല്ലം 02, വയനാട് 02, കോട്ടയം 01, ആലപ്പുഴ 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,72,967 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 13 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 606 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 10 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: പാലക്കാട് ജില്ലയിലെ പെരുവെമ്പ് (കണ്ടെയ്ൻമെന്റ് സോണ്‍ വാര്‍ഡ് 7), വല്ലാപ്പുഴ (10), വാണിയംകുളം (1), കുതന്നൂര്‍ (8), മലപ്പുറം ജില്ലയിലെ വെട്ടം (സബ് വാര്‍ഡ് 9), തിരൂര്‍ മുന്‍സിപ്പാലിറ്റി (4, 7, 27), ഇടുക്കി ജില്ലയിലെ പുരപ്പുഴ (1, 4, 13), ഇടുക്കി ജില്ലയിലെ മണ്ണാര്‍ക്കാട് (11, 12), കൊല്ലം ജില്ലയിലെ കരിപ്ര (1), പത്തനാപുരം (സബ് വാര്‍ഡ് 13)

1963 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 3,22,296 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 3,04,463 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,833 പേര്‍ ആശുപത്രികളിലുമാണ്.

Kerala News: സ്വർണക്കടത്ത് സംഘം കിഫ്ബിയിലും; ധനമന്ത്രിക്ക് സ്വപ്‌നയുമായി അടുത്ത ബന്ധമെന്ന് കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE