കോവിഡ്; രോഗമുക്‌തി 4851, രോഗബാധ 8553, സമ്പർക്കം 7527

By Desk Reporter, Malabar News
Covid Kerala Report 2020 Nov 22_ Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോട് ജില്ലാ വീണ്ടും ഗുരുതര സാഹചര്യത്തിൽ തന്നെ തുടരുന്നു. 1164 പേരാണ് ഇന്ന് കോഴിക്കോട് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 4851 പേരാണ്. ആകെ രോഗബാധ 8553 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 23 ആണ്. സമ്പര്‍ക്ക രോഗികള്‍ 7527 ഇന്നുണ്ട്. ഉറവിടം അറിയാത്ത 716 രോഗബാധിതരും, 84,497 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 07 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 278
കണ്ണൂർ: 555
വയനാട്: 109
കോഴിക്കോട്: 1164
മലപ്പുറം: 792
പാലക്കാട്: 496
തൃശ്ശൂർ: 793
എറണാകുളം: 952
ആലപ്പുഴ: 544
കോട്ടയം: 474
ഇടുക്കി: 96
പത്തനംതിട്ട: 315
കൊല്ലം: 866
തിരുവനന്തപുരം: 1119

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4851, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 880, കൊല്ലം 400, പത്തനംതിട്ട 167, ആലപ്പുഴ 608, കോട്ടയം 318, ഇടുക്കി 80, എറണാകുളം 405, തൃശൂര്‍ 260, പാലക്കാട് 217, മലപ്പുറം 715, കോഴിക്കോട് 402, വയനാട് 97, കണ്ണൂര്‍ 109, കാസര്‍ഗോഡ് 193. ഇനി ചികിത്സയിലുള്ളത് 84,497. ഇതുവരെ ആകെ 1,44,471 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; റിപ്പോര്‍ട്ടില്‍ ഉറച്ച് ജസ്‌റ്റിസ് ലിബെറാന്‍

ആകെ 8553 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 181 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 7527  പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 270, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 359 പേര്‍ക്കും, കോഴിക്കോട് 1081, മലപ്പുറം 721, വയനാട് ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 791 പേര്‍ക്കും, എറണാകുളം 819, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 520 പേര്‍ക്കും, ഇടുക്കി 64, കോട്ടയം 466, കൊല്ലം ജില്ലയില്‍ നിന്നുള്ള 843 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 220, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 943 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 836 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 23 ആണ്. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന്‍ (75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്‌ലിന്‍ (72), പാറശാല സ്വദേശി രാജയ്യന്‍ (80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്‍ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുള്‍സമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലന്‍ (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂര്‍ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂര്‍ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീന്‍ ഹാജി (87), വെണ്ണിയൂര്‍ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂര്‍ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂര്‍ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Must Read: ‘കോവിഡല്ല, ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ മഹാമാരി’; മമത ബാനര്‍ജി

ഇന്ന് രോഗം ബാധിച്ചത് 99 ആരോഗ്യ പ്രവർത്തകർക്കാണ്. കണ്ണൂർ നിന്ന് മാത്രം 27 ആരോഗ്യ പ്രവർത്തകരും, തിരുവനന്തപുരത്ത് 21 ആരോഗ്യ പ്രവർത്തകരും, കൂടാതെ എറണാകുളം 14, കൊല്ലം 12, കോഴിക്കോട് 11, കോട്ടയം 04, മലപ്പുറം 03, പത്തനംതിട്ട 02, ആലപ്പുഴ 01, കാസർഗോഡ് 01, പാലക്കാട് 01, തൃശ്ശൂർ 01, വയനാട് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,64,072 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,08,027 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 05 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 725 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Most Read: ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തിന് നാർക്കോ ടെസ്‌റ്റ്; എതിർത്ത് പ്രശാന്ത് ഭൂഷൺ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 07 ഹോട്ട് സ്‌പോട്ടുകളാണ്; കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (9) ഹോട്ട് സ്പോട്ടുകളുടെ പേരു വിവരങ്ങൾ.

3398 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,57,707 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,26,536 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,171 പേര്‍ ആശുപത്രികളിലുമാണ്.

National: പെണ്‍കുട്ടികളെ ‘മാന്യമായി’ പെരുമാറാന്‍ പഠിപ്പിച്ചാല്‍ ബലാല്‍സംഗ കേസുകള്‍ ഉണ്ടാവില്ലെന്ന് ബിജെപി എംഎല്‍എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE