പെണ്‍കുട്ടികളെ ‘മാന്യമായി’ പെരുമാറാന്‍ പഠിപ്പിച്ചാല്‍ ബലാല്‍സംഗ കേസുകള്‍ ഉണ്ടാവില്ലെന്ന് ബിജെപി എംഎല്‍എ

By Staff Reporter, Malabar News
national image_malabar news
Surendra Narayan Singh
Ajwa Travels

ബലിയ: പെണ്‍കുട്ടികളെ മാതാപിതാക്കള്‍ ‘മാന്യമായി’ പെരുമാറാന്‍ പഠിപ്പിച്ചാല്‍ ബലാല്‍സംഗ കേസുകള്‍ അവസാനിക്കുമെന്ന വിവാദ പരാമര്‍ശവുമായി ബി ജെ പി എം എല്‍ എ സുരേന്ദ്ര സിംഗ്. ഗവണ്‍മെന്റോ ആയുധുങ്ങളോ അല്ല മറിച്ച്, ‘നല്ല മൂല്യങ്ങള്‍’ കൊണ്ട് മാത്രമേ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂ എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. ഹത്രാസില്‍ 19 വയസുള്ള ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു എം എല്‍ എ.

Read Also: ‘അവളെ പീഡിപ്പിച്ചു കൊന്നതാണ്; ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ

രാജ്യത്തിന്റെ സംരംക്ഷണം ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെങ്കില്‍ മക്കള്‍ക്ക് നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ കടമയാണെന്നും എം എല്‍ എ പറഞ്ഞു. പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കുകയാണെങ്കില്‍ ബലാല്‍സംഗം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. രാജ്യമെമ്പാടും ഹത്രാസിലെ പെണ്‍കുട്ടിയുടെ നീതിക്കായി പ്രതിഷേധം ആളിക്കത്തുന്നതിനിടെ ആണ് ബിജെപി എം എല്‍ എ യുടെ വിവാദ പരാമര്‍ശം.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE