കോവിഡ് നേരിയ ആശ്വാസം; രോഗമുക്‌തി 4640, രോഗബാധ 5042, സമ്പർക്കം 4338

By Desk Reporter, Malabar News
Kerala Covid Report 2020 Nov 06 _ Malabar News
Ajwa Travels

തിരുവനന്തപുരം: പരിശോധന കുറഞ്ഞത് കൊണ്ടാണ് കണക്കിൽ കുറവുകൾ കാണുന്നത്. ഇന്ന്‌ സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി എറണാകുളമാണ് മുന്നിൽ. 705 പേരാണ് ഇന്ന് എറണാകുളത്ത് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 4640 പേരാണ്. ആകെ രോഗബാധ 5042 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 23 ആണ്. സമ്പര്‍ക്ക രോഗികള്‍ 4338 ഇന്നുണ്ട്. ഉറവിടം അറിയാത്ത 450 രോഗബാധിതരും, 84,873 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 110 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ഇന്നത്തെ അപകടകരമായ മുന്നറിയിപ്പ്. 04 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 207
കണ്ണൂർ: 339
വയനാട്: 31
കോഴിക്കോട്: 641
മലപ്പുറം: 606
പാലക്കാട്: 281
തൃശ്ശൂർ: 425
എറണാകുളം: 705
ആലപ്പുഴ: 199
കോട്ടയം: 354
ഇടുക്കി: 71
പത്തനംതിട്ട: 25
കൊല്ലം: 458
തിരുവനന്തപുരം: 700

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4640, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 910, കൊല്ലം 283, പത്തനംതിട്ട 102, ആലപ്പുഴ 387, കോട്ടയം 400, ഇടുക്കി 61, എറണാകുളം 236, തൃശൂര്‍ 285, പാലക്കാട് 327, മലപ്പുറം 757, കോഴിക്കോട് 507, വയനാട് 90, കണ്ണൂര്‍ 130, കാസര്‍ഗോഡ് 165. ഇനി ചികിത്സയിലുള്ളത് 84,873. ഇതുവരെ ആകെ 1,49,111 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: കുറ്റപത്രം സമർപ്പിച്ചില്ല; സ്വപ്‌ന സുരേഷിന് ജാമ്യം

ആകെ 5042 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 102 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 4338 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 187, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 212 പേര്‍ക്കും, കോഴിക്കോട് 609, മലപ്പുറം 545, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 188 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 413 പേര്‍ക്കും, എറണാകുളം 587, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 194 പേര്‍ക്കും, ഇടുക്കി 36, കോട്ടയം 348, കൊല്ലം ജില്ലയില്‍ നിന്നുള്ള 451 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 859 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 23 ആണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72), കൊല്ലം വയക്കല്‍ സ്വദേശി പത്മനാഭന്‍ (82), ആലപ്പുഴ ആവാളുകുന്ന് സ്വദേശിനി ഫാത്തിമ ബീവി (75), മാരാളികുളം സ്വദേശി റോബര്‍ട്ട് (74), പള്ളിപ്പാട് സ്വദേശി പ്രഭാകരന്‍ (69), അരൂര്‍ സ്വദേശി ശാര്‍ങധരന്‍ (72),കോട്ടയം പേരൂര്‍ സ്വദേശി ജോര്‍ജ് (86), ചങ്ങനാശേരി സ്വദേശി ജോസഫ് ചാക്കോ (63), എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുള്‍ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവന്‍ (71), കാക്കനാട് സ്വദേശി ഹംസ (74), തൃശൂര്‍ മതിലകം സ്വദേശി മുഹമ്മദ് യൂസഫ് (75), ഒല്ലൂക്കര സ്വദേശി ബാലകൃഷ്ണന്‍ (83), കുണ്ടുകാട് സ്വദേശിനി ഏലിയാമ്മ (67), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കുഞ്ഞപ്പ (70), തേഞ്ഞിപ്പാലം സ്വദേശി മുരളീധരന്‍ (68), കോഴിക്കോട് നടപുറം സ്വദേശി രാഘവന്‍ (68), കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശിനി കല്യാണി (75), ചാല സ്വദേശി അബ്ദുള്‍ മജീദ് (76), മാമ്പറം സ്വദേശി പി.പി. ഉസ്മാന്‍ (69) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Kerala News: മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു

ഇന്ന് രോഗം ബാധിച്ചത് 110 ആരോഗ്യ പ്രവർത്തകർക്കാണ്. കണ്ണൂർ നിന്ന് മാത്രം 35 ആരോഗ്യ പ്രവർത്തകരും, എറണാകുളത്ത് 19 ആരോഗ്യ പ്രവർത്തകരും, കൂടാതെ തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശ്ശൂർ 06, കൊല്ലം 05, മലപ്പുറം 05, പത്തനംതിട്ട 03, പാലക്കാട് 03, വയനാട് 02, കാസർഗോഡ് 02, ആലപ്പുഴ 01, കോട്ടയം 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. ഇത് കൂടാതെ, എറണാകുളം ജില്ലയിലെ നേവൽ ബേസിൽ 13 ജീവനക്കാർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,98,423 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,08,481 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 722 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related News: കോവിഡിന്റെ മൂര്‍ധന്യാവസ്‌ഥ രാജ്യം മറികടന്നിട്ടുണ്ടാകാം; കേന്ദ്ര ധനമന്ത്രാലയം 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 04 ഹോട്ട് സ്‌പോട്ടുകളാണ്; കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാഡി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 5, 13), പാലക്കാട് ജില്ലയിലെ ആനക്കര (15), മാതൂര്‍ (2), മലപ്പുറം കരുവാര്‍കുണ്ട് (2, 8, 12) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്പോട്ടുകൾ.

2964 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,58,446 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,27,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,504 പേര്‍ ആശുപത്രികളിലുമാണ്.

National: മൊറട്ടോറിയം; ചോദിച്ച വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ ഇല്ലെന്ന് സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE