കോവിഡ്; രോഗമുക്‌തി 7649, രോഗബാധ 6843, സമ്പർക്കം 5694

By Desk Reporter, Malabar News
Kerala Covid Report 2020 Nov 15 _ Malabar News
Ajwa Travels

തിരുവനന്തപുരം: തൃശൂർ ജില്ലയിൽ നിന്ന് 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 82 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 26 പേരിൽ ഒരാൾ 24 വയസ്സുള്ള പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീനയാണ്.

ഇന്നത്തെ ആകെ രോഗബാധ 6843 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7649 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 5694 ഇന്നുണ്ട്. ഉറവിടം അറിയാത്ത 908 രോഗബാധിതരും, 96,585 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 58 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 137
കണ്ണൂർ: 274
വയനാട്: 87
കോഴിക്കോട്: 869
മലപ്പുറം: 653
പാലക്കാട്: 374
തൃശ്ശൂർ: 1011
എറണാകുളം: 816
ആലപ്പുഴ: 542
കോട്ടയം: 386
ഇടുക്കി: 152
പത്തനംതിട്ട: 303
കൊല്ലം: 527
തിരുവനന്തപുരം: 712

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7649, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 941, കൊല്ലം 529, പത്തനംതിട്ട 106, ആലപ്പുഴ 869, കോട്ടയം 299, ഇടുക്കി 91, എറണാകുളം 1116, തൃശൂര്‍ 483, പാലക്കാട് 419, മലപ്പുറം 1052, കോഴിക്കോട് 733, വയനാട് 133, കണ്ണൂര്‍ 537, കാസര്‍ഗോഡ് 341. ഇനി ചികിൽസയിലുള്ളത് 96,585. ഇതുവരെ ആകെ 2,94,910 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: സിബിഐക്കുള്ള വിലക്ക്; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തള്ളി സര്‍ക്കാര്‍

ആകെ 6843 രോഗബാധിതരില്‍ 159 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 5694 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 126, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കും, കോഴിക്കോട് 834, മലപ്പുറം 612, വയനാട് ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 994 പേര്‍ക്കും, എറണാകുളം 416, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 514 പേര്‍ക്കും, ഇടുക്കി 87, കോട്ടയം 320, കൊല്ലം ജില്ലയില്‍ നിന്നുള്ള 522 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 231, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 559 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1332 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 26 ആണ്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്‍ണൻകുട്ടി (72), ചിറയിന്‍കീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകന്‍ (60), സാരഥി നഗര്‍ സ്വദേശി എ.ആര്‍. സലീം (60), മണക്കാട് സ്വദേശി അബ്‌ദുൾ റസാഖ് (75), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ജയമ്മ (48), കായംകുളം സ്വദേശി ഭാസ്‌കരന്‍ (84), ചേര്‍ത്തല സ്വദേശി ഗോപാലകൃഷ്‍ണൻ (77), അവാലുകുന്ന് സ്വദേശിനി തങ്കമ്മ (83), ചമ്പക്കുളം സ്വദേശി കൃഷ്‍ണകുമാര്‍ (58), പത്തനംതിട്ട തിരുവല്ല സ്വദേശിനി അലീന (24), കോട്ടയം മീനച്ചില്‍ സ്വദേശി കെ.എസ്. നായര്‍ (72), എറണാകുളം വടക്കേക്കര സ്വദേശി എം.കെ. പപ്പു (87), വാവക്കാട് സ്വദേശിനി രാജമ്മ (83), പാലകിഴ സ്വദേശിനി മറിയാമ്മ പത്രോസ് (88), ചൊവ്വര സ്വദേശിനി കെ.എ. സുബൈദ (65), ഇടയാര്‍ സ്വദേശിനി കുമാരി (62), മലപ്പുറം സ്വദേശി അലാവി (75), എളംകുളം സ്വദേശി ഗോവിന്ദന്‍ (74), തെയ്യാത്തുംപാടം സ്വദേശിനി മേരി (75), ഒമച്ചാപുഴ സ്വദേശി മുഹമ്മദ് (60), ചെറുശോല സ്വദേശിനി സുഹര്‍ബി (45), വാളാഞ്ചേരി സ്വദേശിനി യശോദ (65), കണ്ണൂര്‍ പന്ന്യന്നൂര്‍ സ്വദേശി കെ. ആനന്ദന്‍ (76) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: അതിര്‍ത്തിയില്‍ സമാധാനം വേണം; ഇന്ത്യന്‍ ഭൂമി കൈയടക്കാന്‍ ആരെയും അനുവദിക്കില്ല; പ്രതിരോധമന്ത്രി

ഇന്ന് രോഗം ബാധിച്ചത് 82 ആരോഗ്യ പ്രവർത്തകർക്കാണ്. തിരുവനന്തപുരം (15), കണ്ണൂർ (15) ജില്ലകളിൽ നിന്ന് മാത്രം 30 ആരോഗ്യ പ്രവർത്തകർക്കും, കോഴിക്കോട് 11, എറണാകുളം 09, മലപ്പുറം 08, തൃശൂർ 05, പത്തനംതിട്ട 04, ഇടുക്കി 04, കാസർഗോഡ് 04, പാലക്കാട് 03, കൊല്ലം 02, കോട്ടയം 02, എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 43,28,416 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 13 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 669 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 58 ഹോട്ട് സ്‌പോട്ടുകളാണ്. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

3439 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,82,568 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,59,651 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലുമാണ്.

National News: പൂജാ ആഘോഷം, ശൈത്യകാലം; ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE