കോവിഡ്; രോഗമുക്‌തി 7330, രോഗബാധ 7983, സമ്പർക്കം 7049

By Desk Reporter, Malabar News
Kerala Covid Report 2020 Nov 15 _ Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലാണ്.

ഇന്നത്തെ ആകെ രോഗബാധ 7983 ആണ്. സംസ്‌ഥാനത്ത്‌ രോഗമുക്‌തി 7330 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 27 ആണ്. സമ്പര്‍ക്ക രോഗികള്‍ 7049 ഇന്നുണ്ട്. ഉറവിടം അറിയാത്ത 786 രോഗബാധിതരും, 91,190 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 08 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 156
കണ്ണൂർ: 337
വയനാട്: 145
കോഴിക്കോട്: 834
മലപ്പുറം: 769
പാലക്കാട്: 496
തൃശ്ശൂർ: 1112
എറണാകുളം: 1114
ആലപ്പുഴ: 645
കോട്ടയം: 584
ഇടുക്കി: 57
പത്തനംതിട്ട: 203
കൊല്ലം: 741
തിരുവനന്തപുരം: 790

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7330, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 562 കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂര്‍ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂര്‍ 480, കാസര്‍ഗോഡ് 162. ഇനി ചികിൽസയിലുള്ളത് 91,190. ഇതുവരെ ആകെ 3,40,324 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: പുല്‍വാമ; കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍

ആകെ 7983 രോഗബാധിതരില്‍ 86 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 7049 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 143, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കോഴിക്കോട് 797, മലപ്പുറം 719, വയനാട് ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 287 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1104 പേര്‍ക്കും, എറണാകുളം 826, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 635 പേര്‍ക്കും, ഇടുക്കി 41, കോട്ടയം 580, കൊല്ലം ജില്ലയില്‍ നിന്നുള്ള 735 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 152, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 643 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1484 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 27 ആണ്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡൽ, സ്വദേശി ടി.ടി. വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്‌ദുൽ റഹ്‌മാൻ (82), പാരാപ്പിള്ളി സ്വദേശി സി.വി. ബാബു (61), കൊച്ചി സ്വദേശി കെ.ആര്‍. പുരുഷോത്തമന്‍ (74), കാക്കനാട് സ്വദേശി ഔസേപ്പ് (80), ഈസ്‌റ്റ് ഒക്കല്‍ സ്വദേശി തോമസ് (67), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മോഹന്‍ (57), ചങ്ങലൂര്‍ സ്വദേശി ചാക്കോ (73), പഴഞ്ഞി സ്വദേശി റോയ് പി ഡേവിഡ് (72), ചാമക്കാല സ്വദേശി ചന്ദ്രന്‍ (73), ആനന്ദപുരം സ്വദേശി ഗോവിന്ദന്‍ (74), പേരമംഗലം സ്വദേശി പൗളി ജോസഫ് (57), പാലക്കാട് കൊടുവായൂര്‍ സ്വദേശി കൃഷ്‌ണൻ (49), കൊപ്പം സ്വദേശി വി. വിജയന്‍ (59), മലപ്പുറം വെളിയങ്കോട് സ്വദേശിനി അയിഷുമ്മ (85), കുളത്തൂര്‍ സ്വദേശി ഇബ്രാഹിം (63), കോഴിക്കോട് കക്കോടി സ്വദേശിനി പ്രഭാവതി (47), ചങ്ങരോത്ത് സ്വദേശി ബാലകൃഷ്‌ണൻ (83), താമരശേരി സ്വദേശിനി സുബൈദ (57), വയനാട് മേപ്പാടി സ്വദേശിനി കോചി (82) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.

Most Read: തെറ്റ് ചെയ്‌തെങ്കില്‍ ബിനീഷ് ശിക്ഷിക്കപ്പെടട്ടെ; എസ് രാമചന്ദ്രന്‍പിള്ള

ഇന്ന് രോഗം ബാധിച്ചത് 62 ആരോഗ്യ പ്രവർത്തകർക്കാണ്. എറണാകുളം 06, കോഴിക്കോട് 14, തിരുവനന്തപുരം 07, കണ്ണൂർ 10, തൃശൂർ 04, മലപ്പുറം 07, പത്തനംതിട്ട 03, പാലക്കാട് 02, കൊല്ലം 01, കോട്ടയം 01, കാസർഗോഡ് 06, വയനാട് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999, സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,45,049 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെൻറ്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 12 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 686 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 08 ഹോട്ട് സ്‌പോട്ടുകളാണ്.  പേര് വിവരങ്ങൾ: കോട്ടയം ജില്ലയിലെ പാറത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), എലിക്കുളം (11), പായിപ്പാട് (8), ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ (12), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (12, 14), തൃശൂര്‍ ജില്ലയിലെ കോലാഴി (13), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (7), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (15)എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

3329 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,91,440 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,69,059 പേര്‍ വീട്/ഇൻസ്‌റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,381 പേര്‍ ആശുപത്രികളിലുമാണ്.

National News: സൈനിക സ്‌കൂളുകളിൽ പിന്നോക്ക വിഭാഗത്തിന് 27 ശതമാനം സംവരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE