കോവിഡ്; രോഗമുക്‌തി 2751, സമ്പര്‍ക്ക രോഗികള്‍ 4425, ആകെ രോഗബാധ 4696

By Desk Reporter, Malabar News
Kerala Covid Report 2020 Sep 20 _ Malabar News
Ajwa Travels

തിരുവനന്തപുരം: വീണ്ടും 5000-ത്തിന് അരികിൽ. ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത് 2751 പേരാണ്. ആകെ രോഗബാധ 4696 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 16 ആണ്. സമ്പര്‍ക്ക രോഗികള്‍ 4425 ഇന്നുണ്ട്. തിരുവനന്തപുരം ആയിരമെന്ന കണക്കിലേക്ക് അടുക്കുന്നു, ജില്ലയില്‍ നിന്ന് മാത്രം 892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളവും അപകടകരമായ കണക്കിലേക്ക് പോകുകയാണ്; ഇന്ന് ആദ്യമായി ജില്ലയിൽ രോഗികൾ 500 കടന്നു. പുതിയ 22 ഹോട്ട്സ്പോട്ട് ഇന്ന് നിലവിൽ വന്നു.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 208
കണ്ണൂർ: 242
വയനാട്: 97
കോഴിക്കോട്: 536
മലപ്പുറം: 483
പാലക്കാട്: 289
തൃശ്ശൂർ: 322
എറണാകുളം: 537
ആലപ്പുഴ: 219
കോട്ടയം: 274
ഇടുക്കി: 77
പത്തനംതിട്ട: 190
കൊല്ലം: 330
തിരുവനന്തപുരം: 892

ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 2751 ആണ്, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 478, കൊല്ലം 151, പത്തനംതിട്ട 89, ആലപ്പുഴ 202, കോട്ടയം 121, ഇടുക്കി 65, എറണാകുളം 289, തൃശൂര്‍ 210, പാലക്കാട് 145, മലപ്പുറം 388, കോഴിക്കോട് 240, വയനാട് 53, കണ്ണൂര്‍ 157, കാസര്‍ഗോഡ് 163. ഇനി ചികിത്സയിലുള്ളത് 39,415. ഇതുവരെ ആകെ 95,702 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

ആകെ 4696 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 137 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 4425 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 197, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 220 പേര്‍ക്കും, കോഴിക്കോട് 522, മലപ്പുറം 465, വയനാട് ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 319 പേര്‍ക്കും, എറണാകുളം 499, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, ഇടുക്കി 58, കോട്ടയം 262, കൊല്ലം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും,പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 153, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 859 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 535 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 16 ആണ്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര്‍ സ്വദേശി ഉമ്മര്‍ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന്‍ (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മൊയ്തീന്‍ കുഞ്ഞി (68), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ തൃശൂര്‍ എടകലത്തൂര്‍ സ്വദേശി പരമേശ്വരന്‍ നായര്‍ (76), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ മലപ്പുറം മംഗലം സ്വദേശിനി ബീക്കുട്ടി (60), കൊല്ലം കോവില സ്വദേശിനി രാധാമ്മ (50), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ഓമനാമ്മ (62), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ എറണാകുളം വടകോട് സ്വദേശി ടി.കെ. ശശി (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോട്ടയം അരിപ്പറമ്പ് സ്വദേശിനി മറിയം (69), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കോട്ടയം ചങ്ങനാശേരി സ്വദേശി ബാബു (52), കോട്ടയം മോനിപ്പള്ളി സ്വദേശി വി.ടി. എബ്രഹാം (90), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ കോട്ടയം ചേര്‍പ്പുങ്ങല്‍ സ്വദേശി പി.കെ. ഗോപി (71), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോട്ടയം ചക്കുങ്ങല്‍ സ്വദേശിനി മറിയാമ്മ തോമസ് (82) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Also Read: കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി യുഎഇ ആരോഗ്യമന്ത്രി

ഇന്ന് രോഗം ബാധിച്ചത് 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 29 ആരോഗ്യ പ്രവര്‍ത്തകരും, കണ്ണൂര്‍ 12, മലപ്പുറം 09, പത്തനംതിട്ട 07, എറണാകുളം 07, കാസർഗോഡ് 06, കൊല്ലം 04, തൃശ്ശൂർ 03, പാലക്കാട് 02, ആലപ്പുഴ ഒരാൾ എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ. ഇത് കൂടാതെ എറണാകുളം ജില്ലയില്‍ 10 നേവല്‍ ബേസ് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,27,374സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,841 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 14 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 638 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 22 ഹോട്ട് സ്പോട്ടുകളാണ്; ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), ദേവികുളങ്ങര (സബ് വാര്‍ഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാര്‍ഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാര്‍ഡ്), ഇരവിപ്പോരൂര്‍ (13, 14, 15 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ എലിക്കുളം (7), വാഴപ്പിള്ളി (19), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 4, 6), ഉടുമ്പന്നൂര്‍ (സബ് വാര്‍ഡ് 14, 16), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (സബ് വാര്‍ഡ് 18), വെങ്കിടങ്ങ് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ പരപ്പരങ്ങാടി മുന്‍സിപ്പാലിറ്റി (2, 7, 23, 27, 30, 37, 39), വയനാട് ജില്ലയിലെ വെള്ളമുണ്ട (1 (സബ് വാര്‍ഡ്) 8, 11, 13, 15), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ ഓമശേരി (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (8) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.

3154 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,22,179 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,96,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,918 പേര്‍ ആശുപത്രികളിലുമാണ്.

Covid19 Vaccine: വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂനെയിൽ ഉടനെ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE