കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി യുഎഇ ആരോഗ്യമന്ത്രി

By News Desk, Malabar News
UAE Health Minister Takes Covid Vaccine
UAE Health Minister Takes Covid Vaccine
Ajwa Travels

അബുദാബി: കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിന് വിധേയനായി യുഎഇ ആരോഗ്യമന്ത്രി അബ്‌ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. യുഎഇയും ചൈനയും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ആദ്യ ഡോസാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ഇതേ ദിവസം തന്നെ രാജ്യം ഒരു ലക്ഷത്തിലധികം പേരിൽ വാക്‌സിൻ പരീക്ഷണം നടത്തി.

കോവിഡ് വ്യാപനം തടയുന്നതിന് വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വിപുലമായ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്‌ചയാണ്‌ യുഎഇ വാക്‌സിന് അംഗീകാരം നൽകിയത്. കോവിഡ് വൈറസിനെതിരെ ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ വാക്‌സിൻ സഹായിക്കുന്നതായും കണ്ടെത്തിയിരുന്നു. രാജ്യത്തെ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് അടിയന്തരമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായത്.

രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് അടിയന്തര പരിഗണന നൽകിയാണ് വാക്‌സിൻ ലഭ്യമാക്കിയതെന്ന് അബ്‍ദുൽ റഹ്‌മാൻ വ്യക്തമാക്കി. പരീക്ഷണത്തിന്റെ വിജയകരമായ ഫലങ്ങൾ നൽകുന്ന പ്രതീക്ഷ ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിൽ നടന്ന് വരുന്ന വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ക്ലിനിക്കൽ പരിശോധനകൾ വിജയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചത് ജൂലൈ 16 നാണ്. ഈ കാലയളവിൽ 125 രാജ്യങ്ങളിൽ നിന്നുള്ള 31,000 ൽ അധികം ആളുകൾ പരീക്ഷണത്തിൽ പങ്കാളികളായി. കഴിഞ്ഞ ദിവസം ബഹറിൻ ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE