ഇന്നത്ത കോവിഡ് അവലോകനം; പൂർണ്ണമായ വിവരണങ്ങൾ ഇവിടെ ലഭ്യമാണ്

By Desk Reporter, Malabar News
Kerala Covid Report 2020 Oct 18_Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 3347 പേരാണ്. ആകെ രോഗബാധ 4538 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 20 ആണ്. സമ്പര്‍ക്ക രോഗികള്‍ 3997  ഇന്നുണ്ട്. ഉറവിടം അറിയാത്ത 249 രോഗബാധിതരും, 57,879 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.

കോഴിക്കോട് മാത്രം തൊള്ളായിരത്തിലധികം രോഗികൾ ഇന്നുമുണ്ട്. 918 ആണ് ഇന്ന് ഇവിടെ റിപ്പോർട്ട് ചെയ്‌തത്. മലബാറിൽ പിടിച്ചു കെട്ടാൻ ശ്രമിച്ച കോവിഡ് വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്ക് കടക്കുകയാണ് എന്നത് നാം മനസ്സിലാക്കണം. അതീവ ജാഗ്രതയുടെ കാലമാണ് മുന്നിലുള്ളത്. ഈ നിലയിൽ തുടർന്നാൽ ജനനിബിഢമായ മലബാർ മേഖലയിൽ രോഗവും മരണവും കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ വ്യക്തികളും ജാഗ്രതയുടെ കാവലാൾ ആകണം.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 122
കണ്ണൂർ: 310
വയനാട്: 44
കോഴിക്കോട്: 918
മലപ്പുറം: 405
പാലക്കാട്: 378
തൃശ്ശൂർ: 383
എറണാകുളം: 537
ആലപ്പുഴ: 249
കോട്ടയം: 213
ഇടുക്കി: 114
പത്തനംതിട്ട: 38
കൊല്ലം: 341
തിരുവനന്തപുരം: 486

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 3347, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 506, കൊല്ലം 182, പത്തനംതിട്ട 150, ആലപ്പുഴ 349, കോട്ടയം 122, ഇടുക്കി 36, എറണാകുളം 220, തൃശൂര്‍ 240, പാലക്കാട് 200, മലപ്പുറം 421, കോഴിക്കോട് 645, വയനാട് 63, കണ്ണൂര്‍ 124, കാസര്‍ഗോഡ് 89. ഇനി ചികിത്സയിലുള്ളത് 57,879. ഇതുവരെ ആകെ 1,21,268 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Most Read: പുതിയ കൂട്ടുകെട്ട് പിറക്കുന്നു; ആഷിഖ് അബു നിര്‍മ്മാണം, വിനായകന്‍ സംവിധാനം

ആകെ 4538 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 166 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 3997 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 111, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 256 പേര്‍ക്കും, കോഴിക്കോട് 908, മലപ്പുറം 389, വയനാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 307 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 372  പേര്‍ക്കും, എറണാകുളം 504, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 239 പേര്‍ക്കും, ഇടുക്കി 76, കോട്ടയം 208, കൊല്ലം ജില്ലയില്‍ നിന്നുള്ള 340 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 31, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 463 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 697 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 20 ആണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Read Also:കാർഷിക നിയമം കർഷകർക്കുള്ള വധശിക്ഷ; രാഹുൽ ​ഗാന്ധി 

ഇന്ന് രോഗം ബാധിച്ചത് 67 ആരോഗ്യ പ്രവർത്തകർക്കാണ്. കണ്ണൂർ മാത്രം 20, ആരോഗ്യ പ്രവർത്തകരും, തിരുവനന്തപുരം 17, എറണാകുളം 09, കോഴിക്കോട് 06, തൃശ്ശൂർ 05, കാസർഗോഡ്‌ 03, ആലപ്പുഴ 02, കോട്ടയം 02, മലപ്പുറം 02, വയനാട് ഒന്ന് എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. ഇതുകൂടാതെ എറണാകുളം ജില്ലയിലെ 12 നേവൽ ബേസ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 28,04,319 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,02,157 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 10 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 660 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read: കോവിഡ് വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ ലഭ്യമായേക്കും; ആരോഗ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 15 സ്‌പോട്ടുകളാണ്; പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് (സബ് വാര്‍ഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 7), വെളിയനാട് (സബ് വാര്‍ഡ് 6), തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ (സബ് വാര്‍ഡ് 8), തളിക്കുളം (12), മലപ്പുറം ജില്ലയിലെ തണലൂര്‍ (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ മൂപ്പിനാട് (സബ് വാര്‍ഡ് 15, 16), കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര (15), തിരുവനന്തപുരം ജില്ലയിലെ കരകുളം (3), പത്തനംതിട്ട ജില്ലയിലെ കുന്നന്താനം (സബ് വാര്‍ഡ് 2) എന്നിവയാണ് ഹോട്ട് സ്പോട്ടുകള്‍.

3255 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,32,450 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,03,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,120 പേര്‍ ആശുപത്രികളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE