രോഗബാധ 32,803, പോസിറ്റിവിറ്റി 18.76%, മരണം 173

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,74,854 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 32,803 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,610 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 173 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 18.76%വും ചികിൽസയിലുള്ളത് 2,29,912 പേരുമാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 614
കണ്ണൂർ: 1657
വയനാട്: 1151
കോഴിക്കോട്: 3251

മലപ്പുറം: 3099
പാലക്കാട്: 2309
തൃശ്ശൂർ: 4425
എറണാകുളം: 4324
ആലപ്പുഴ: 1975

കോട്ടയം: 2263
ഇടുക്കി: 1130
പത്തനംതിട്ട: 1363
കൊല്ലം: 2663
തിരുവനന്തപുരം: 2579

സമ്പര്‍ക്ക രോഗികള്‍ 31,380 ഇന്നുണ്ട്. ഉറവിടം അറിയാത്ത 1161 രോഗബാധിതരും, 2,29,912 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 108 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 95.66 ശതമാനമാണ്.ഇന്നത്തെ 32,803 രോഗബാധിതരില്‍ 154 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 31,380 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 600 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 1554 പേര്‍ക്കും, കോഴിക്കോട് 3209, മലപ്പുറം 2980, വയനാട് ജില്ലയില്‍ നിന്നുള്ള 1138 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 1616 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4402 പേര്‍ക്കും, എറണാകുളം 4280, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 1892 പേര്‍ക്കും, ഇടുക്കി 1107, കോട്ടയം 2167, കൊല്ലം ജില്ലയില്‍ നിന്നുള്ള 2654 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 1342, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2439 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

Related News: കോവിഡ് ഇന്ത്യ; 33,964 രോഗമുക്‌തി, 41,965 രോഗബാധ, 460 മരണം

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 21,610, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1683, കൊല്ലം 1776, പത്തനംതിട്ട 457, ആലപ്പുഴ 811, കോട്ടയം 2046, ഇടുക്കി 289, എറണാകുളം 2126, തൃശൂര്‍ 2597, പാലക്കാട് 2229, മലപ്പുറം 2540, കോഴിക്കോട് 2218, വയനാട് 643, കണ്ണൂര്‍ 1983, കാസര്‍ഗോഡ് 212. ഇനി ചികിൽസയിലുള്ളത് 2,29,912 ഇതുവരെ ആകെ 38,38,614 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 20,961 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 173 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 108 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 26, വയനാട്, കാസര്‍ഗോഡ് 12 വീതം, കോട്ടയം 11, പാലക്കാട് 10, തിരുവനന്തപുരം, പത്തനംതിട്ട 9 വീതം, കൊല്ലം 6, കോഴിക്കോട് 5, എറണാകുളം 3, ഇടുക്കി, തൃശൂര്‍ 2 വീതം, ആലപ്പുഴ എന്നിങ്ങനെയാണ് രോഗബാധ.

Most Read: ‘യോദ്ധാവിനെ മുന്നിൽ നിർത്തണം’; ഗനിയും ബൈഡനും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ട് റോയിട്ടേഴ്‌സ്

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,17,27,535 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 5,57,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,24,380 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 32,705 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3227 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Readവിപിഎന്‍ നിരോധിക്കണം; കേന്ദ്രത്തോട് ആഭ്യന്തര മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE