കോവിഡ് പോസി‌റ്റിവിറ്റി 9.85; രോഗബാധ 5328; രോഗമുക്‌തി 4985

By Desk Reporter, Malabar News
Covid Kerala Report
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,790 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,098 പരിശോധന ആണ്. ഇതിൽ രോഗബാധ 5328 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4985 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 21 പേർക്കാണ്.

സമ്പര്‍ക്ക രോഗികള്‍ 4801 ഇന്നുണ്ട്. ഉറവിടം അറിയാത്ത 392 രോഗബാധിതരും, 65,374 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 57 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 90.11 ശതമാനമാണ്.

ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 9.85 ആണ്. ഇന്നത്തെ 5328 രോഗബാധിതരില്‍ 78 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. അടുത്തിടെ യുകെയിൽ നിന്നും വന്ന 37 പേർക്കാണ് കേരളത്തിൽ കോവിഡ് 19 സ്‌ഥിരീകരിച്ചിരുന്നത്.

അതിവേഗ വ്യാപന ശേഷിയുള്ളതാണോ ഈ വൈറസുകൾ എന്നറിയുന്നതിന് വേണ്ടി ഇവരുടെ സാംപിളുകൾ എൻഐവി പൂനെയിലേക്ക് തുടർ പരിശോധനക്കായി അയച്ചിരുന്നു. ഇതിൽ 11 പേരുടെ ഫലം ലഭ്യമായി. ജനിതകമാറ്റം സംഭവിച്ച വൈറസ് അല്ല ഇവരിൽ ഉണ്ടായതെന്ന് സ്‌ഥിരീകരിച്ചു. ഇനി 26 പേരുടെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കത്തിലൂടെ 4801 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 69, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 149 പേര്‍ക്കും, കോഴിക്കോട് 578, മലപ്പുറം 547, വയനാട് ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 398 പേര്‍ക്കും, എറണാകുളം 691, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 372 പേര്‍ക്കും, ഇടുക്കി 217, കോട്ടയം 501, കൊല്ലം ജില്ലയില്‍ നിന്നുള്ള 376 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 386, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 202 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 83
കണ്ണൂർ: 197
വയനാട്: 204
കോഴിക്കോട്: 596
മലപ്പുറം: 580
പാലക്കാട്: 240
തൃശ്ശൂർ: 414
എറണാകുളം: 743
ആലപ്പുഴ: 382

കോട്ടയം: 540
ഇടുക്കി: 223

പത്തനംതിട്ട: 452
കൊല്ലം: 384
തിരുവനന്തപുരം: 290

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4985, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 355, കൊല്ലം 361, പത്തനംതിട്ട 273, ആലപ്പുഴ 346, കോട്ടയം 893, ഇടുക്കി 153, എറണാകുളം 552, തൃശൂര്‍ 418, പാലക്കാട് 274, മലപ്പുറം 457, കോഴിക്കോട് 445, വയനാട് 178, കണ്ണൂര്‍ 219, കാസര്‍ഗോഡ് 61. ഇനി ചികിൽസയിലുള്ളത് 65,374. ഇതുവരെ ആകെ 7,02,576 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Related Read: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നു

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 3116 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 21 ആണ്. 57 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 14, തൃശൂര്‍ 8, പത്തനംതിട്ട 7, കോഴിക്കോട് 5, കൊല്ലം, കോട്ടയം, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 80,18,822 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

Farmers Protest: 4ന് നടക്കുന്ന ചര്‍ച്ചയും ഫലം കണ്ടില്ലെങ്കില്‍ സമരമുറ കൂടുതല്‍ ശക്‌തമാകും; കര്‍ഷകര്‍

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 14 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 448 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 06 ഹോട്ട് സ്‌പോട്ടുകളാണ്. പേര് വിവരങ്ങൾ: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (സബ് വാര്‍ഡ് 3), പുല്ലംപാറ (15), തൊളിക്കോട് (8), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 14), മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 2), എറണാകുളം ജില്ലയിലെ കീരപാറ (സബ് വാര്‍ഡ് 10).

1223 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,40,490 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,28,679. പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 11,811 പേര്‍ ആശുപത്രികളിലുമാണ്.

National: പ്രചരണങ്ങള്‍ തെറ്റ്, രാജ്യത്ത് കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം; കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE