കോവിഡ് പോസി‌റ്റിവിറ്റി 9.16; രോഗബാധ 5615; രോഗമുക്‌തി 4922

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 33,508 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,269 പരിശോധന ആണ്. ഇതിൽ രോഗബാധ 5615 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4922 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 24 പേർക്കാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 58
കണ്ണൂർ: 252
വയനാട്: 175
കോഴിക്കോട്: 426
മലപ്പുറം: 385
പാലക്കാട്: 259
തൃശ്ശൂർ: 616
എറണാകുളം: 719
ആലപ്പുഴ: 391

കോട്ടയം: 715
ഇടുക്കി:
131

പത്തനംതിട്ട: 665
കൊല്ലം: 435
തിരുവനന്തപുരം: 388

സമ്പര്‍ക്ക രോഗികള്‍ 5037 ഇന്നുണ്ട്. ഉറവിടം അറിയാത്ത 475 രോഗബാധിതരും, 63,802 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 44 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 89.71  ശതമാനമാണ്.

ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 9.16 ആണ്. ഇന്നത്തെ 5037 രോഗബാധിതരില്‍ 59 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. അടുത്തിടെ യുകെയിൽ നിന്നും വന്ന 41 പേർക്കാണ് കേരളത്തിൽ കോവിഡ് 19 സ്‌ഥിരീകരിച്ചിരുന്നത്. അതിവേഗ വ്യാപന ശേഷിയുള്ളതാണോ ഈ വൈറസുകൾ എന്നറിയുന്നതിന് വേണ്ടി ഇവരുടെ സാംപിളുകൾ എൻഐവി പൂനെയിലേക്ക് തുടർ പരിശോധനക്കായി അയച്ചിരുന്നു. ഇതിൽ 06 പേരുടെ ഫലത്തിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് ആണുള്ളത്.

സമ്പര്‍ക്കത്തിലൂടെ 5037 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 56, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, കോഴിക്കോട് 399, മലപ്പുറം 360, വയനാട് ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 603 പേര്‍ക്കും, എറണാകുളം 655, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 382 പേര്‍ക്കും, ഇടുക്കി 126, കോട്ടയം 670, കൊല്ലം ജില്ലയില്‍ നിന്നുള്ള 432 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 602, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 271 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 4922, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 284, കൊല്ലം 283, പത്തനംതിട്ട 327, ആലപ്പുഴ 304, കോട്ടയം 707, ഇടുക്കി 140, എറണാകുളം 401, തൃശൂര്‍ 520, പാലക്കാട് 251, മലപ്പുറം 495, കോഴിക്കോട് 655, വയനാട് 171, കണ്ണൂര്‍ 341, കാസര്‍ഗോഡ് 43. ഇനി ചികിൽസയിലുള്ളത് 63,802. ഇതുവരെ ആകെ 7,17,311 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

Read: കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കെ സുരേന്ദ്രന്റെ കത്ത്

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 3184 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 24 ആണ്. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 8, തൃശൂര്‍, കോഴിക്കോട് 6 വീതം, എറണാകുളം 5, തിരുവനന്തപുരം, കണ്ണൂര്‍ 4 വീതം, മലപ്പുറം 3, കൊല്ലം, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, പാലക്കാട് 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ. 

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 81,60,890 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

Most Read: പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം

ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 06 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 445 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 04 ഹോട്ട് സ്‌പോട്ടുകളാണ്. പേര് വിവരങ്ങൾ: ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മൂരിയാട് (7), കാസര്‍ഗോഡ് ജില്ലയിലെ പുതിഗെ (8).

1082 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1,90,990 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,868. പേര്‍ വീട്/ഇൻസ്‌റ്റിറ്റൃൂഷണൽ ക്വാറന്റെയ്നിലും 11,122 പേര്‍ ആശുപത്രികളിലുമാണ്.

National: അക്രമത്തിനെതിരെ റിലയന്‍സിന്റെ ഹരജി; പഞ്ചാബിനും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE