തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,801 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,691 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 10,896 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 11 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.01%വും ചികിൽസയിലുള്ളത് 53,597 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 86
കണ്ണൂർ: 206
വയനാട്: 222
കോഴിക്കോട്: 448
മലപ്പുറം: 264
പാലക്കാട്: 247
തൃശ്ശൂർ: 479
എറണാകുളം: 1041
ആലപ്പുഴ: 338
കോട്ടയം: 655
ഇടുക്കി: 301
പത്തനംതിട്ട: 293
കൊല്ലം: 496
തിരുവനന്തപുരം: 615
സമ്പര്‍ക്ക രോഗികള്‍ 5,211 ഇന്നുണ്ട്. ഉറവിടം അറിയാത്ത 417 രോഗബാധിതരും, 53,597 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 44 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 91.56 ശതമാനമാണ്. ഇന്നത്തെ 5,691 രോഗബാധിതരില്‍ 19 പേർ യാത്രാചരിത്രം ഉള്ളവരാണ്.
Related News: മുന്നറിയിപ്പില്ലാതെ ജനറൽ ആശുപത്രി സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 10,896, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 2578, കൊല്ലം 501, പത്തനംതിട്ട 387, ആലപ്പുഴ 545, കോട്ടയം 710, ഇടുക്കി 619, എറണാകുളം 2048, തൃശൂര്‍ 595, പാലക്കാട് 376, മലപ്പുറം 636, കോഴിക്കോട് 996, വയനാട് 204, കണ്ണൂര്‍ 514, കാസര്‍ഗോഡ് 187. ഇനി ചികിൽസയിലുള്ളത് 53,597. ഇതുവരെ ആകെ 63,59,953 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 64,403 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 10 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആരോഗ്യ രംഗത്ത് നിന്ന് 44 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 3,237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Film News: കോടികളല്ല, നല്ല സിനിമയുടെ നിര്‍മിതിക്ക് അനിവാര്യം ആശയം; കെ ജയകുമാര്‍ ഐഎഎസ്