കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് ആരോഗ്യവകുപ്പ്

By Team Member, Malabar News
Malabarnews_bystander for covid patients
Representational image
Ajwa Travels

തിരുവനന്തപുരം : കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാമെന്ന നിര്‍ദേശവുമായി സംസ്‌ഥാന ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ സംസ്‌ഥാനത്തെ ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നല്‍കി. കോവിഡ് ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന, പരിചരണം ആവശ്യമായി വരുന്ന വ്യക്‌തികള്‍ക്കാണ് കൂട്ടിരിപ്പുകാരെ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ സംസ്‌ഥാന ആരോഗ്യവകുപ്പ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുന്ന നിര്‍ദേശങ്ങള്‍ ഒന്നും നിലവിലില്ലാതിരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂട്ടിരിപ്പുകാരെ ആവശ്യമായി വരുന്ന കോവിഡ് രോഗികള്‍ക്ക് കോവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ സൂപ്രണ്ടുമാര്‍ നടത്തണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്‌തമാക്കി.

കൂട്ടിരിപ്പുകാരെ അനുവദിക്കാനായി രോഗിയുടെ ആരോഗ്യസ്‌ഥിതിയും പരസഹായത്തിന്റെ ആവശ്യകതയും പരിഗണിക്കണം. ഇവയെല്ലാം കോവിഡ് ബോര്‍ഡ് വിലയിരുത്തുകയും വേണം. അതിനു ശേഷമായിരിക്കും ആശുപത്രി സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുക. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനായി രോഗിയോടൊപ്പം ആശുപത്രിയില്‍ കഴിയാം. ഇയാള്‍ ആരോഗ്യവാനായ വ്യക്‌തിയായിരിക്കണം. കൂടാതെ നേരത്തെ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ച വ്യക്‌തിയാണെങ്കില്‍ പരിശോധനയില്‍ നെഗറ്റീവ് ആയി ഒരു മാസത്തിന് ശേഷം കൂട്ടിരിപ്പുകാരനായി എത്താനാകും. രേഖാമൂലമുള്ള സമ്മതപത്രം ഇവര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ രോഗിക്ക് കൂട്ടിരിക്കുന്നവര്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിക്കണം. ഇവര്‍ക്ക് ആശുപത്രിയില്‍ നിന്നും പിപിഇ കിറ്റ് അനുവദിക്കുന്നതായിരിക്കും.

Read also : നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE