വാക്‌സിൻ വിതരണത്തിലെ ആശങ്ക; ഹരജികൾ ഹെക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : കോവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹരജികൾ പരിഗണിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്‌സിൻ സ്വകാര്യ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്‌ഥാന സർക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു. ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാർ ഇന്ന് കോടതിയിൽ മറുപടി നൽകിയേക്കും.

കൂടാതെ നിലവിൽ ആളുകൾക്ക് വാക്‌സിൻ സ്ളോട്ട് ലഭ്യമാകുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഇത് പുതിയ വാക്‌സിൻ നയം നടപ്പിലാക്കുന്നതോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്‌തമാക്കുന്നത്‌. വാക്‌സിൻ വിതരണത്തിനായുള്ള മുൻഗണന പട്ടികയിൽ ശുചീകരണ തൊഴിലാളികളെ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Read also : മുട്ടിൽ മരംകൊള്ള; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE