കര്‍ണാടക അതിര്‍ത്തിയിലെ തടയല്‍; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

By News Desk, Malabar News
Political cataracts for those who say no to the Life Plan; Chief Minister
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കര്‍ണാടക അതിര്‍ത്തികളില്‍ തടയുന്നത് ഒഴിവാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കര്‍ണാടക നിയന്ത്രണം ഏര്‍പ്പടുത്തിയത് മൂലം വിദ്യാര്‍ഥികളും ആശുപത്രി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ പോലും തടയുന്ന സ്‌ഥിതിയുണ്ട്.

അന്തര്‍ സംസ്‌ഥാന യാത്രക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണ് ഈ നടപടി. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് സ്‌ഥിരീകരിക്കുന്നവരെ മാത്രമേ സംസ്‌ഥാനത്ത്‌ പ്രവേശിപ്പിക്കുയുള്ളൂ എന്നാണ് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഉത്തരവ്.

Entertainment News: ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ തമിഴിലേക്ക്; നായിക ഐശ്വര്യ രാജേഷെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE