തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപ്പെട്ടന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ കേസുകൾ വർധിക്കുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. കോവിഡിനെ പ്രതിരോധിച്ചെന്ന അവകാശവാദവുമായി ജനങ്ങളെ തെറ്റിധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമാണ് സ്ഥിതി വഷളാക്കിയതെന്നും വി മുരളീധരൻ ആരോപിച്ചു.
Read Also: വളര്‍ച്ചാ നിരക്ക് താഴേക്ക്, കടബാധ്യത കൂടി, ടൂറിസം തകര്‍ന്നു; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്