സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിക്കും. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി അധ്യക്ഷന്‍. 119 സിനിമകളാണ് ഇത്തവണ മാറ്റുരക്കുന്നത്. കോവിഡ് കാരണം തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണച്ചവയില്‍ ഏറെയും.

കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് ജൂറിക്ക് മുന്‍പാകെ ചലച്ചിത്രങ്ങളുടെ സ്‌ക്രീനിങ്ങ് നടന്നത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മുതല്‍ നവാഗതരുടെ ചിത്രങ്ങള്‍ വരെ പുരസ്‌കാരത്തിനായി പരിഗണിക്കുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, നിവിന്‍ പോളി, എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്. അതേസമയം മഞ്‌ജു വാര്യര്‍, പാര്‍വതി, രജീഷ വിജയന്‍, അന്ന ബെന്‍, കനി കുസൃതി തുടങ്ങിയവരില്‍ ആരാകും മികച്ച നടിയെന്നും ഇന്നറിയാം.

Related News: സംസ്‌ഥാന ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനം; അവസാന റൗണ്ടില്‍ 119 ചിത്രങ്ങള്‍

കൂടാതെ ലൂസിഫര്‍, മാമാങ്കം തുടങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പം കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ഉയരെ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, അമ്പിളി, ഫൈനല്‍സ്, അതിരന്‍, വികൃതി തുടങ്ങിയ സിനിമകളും മല്‍സരിക്കാനുണ്ട്.

മികച്ച സംവിധായകനാവാന്‍ നിരവധി പേരാണ് രംഗത്തുള്ളത്. പരിചയ സമ്പന്നരായ സംവിധായകര്‍ക്ക് പുറമെ നിരവധി നവാഗത സംവിധായകരും ഈ വര്‍ഷം മികച്ച സിനിമകളാണ് മലയാള സിനിമക്ക് സംഭാവന ചെയ്‌തത്. അതുകൊണ്ടു തന്നെ മികച്ച നവാഗത സംവിധായകനെ കണ്ടെത്തുക ഇത്തവണ ജൂറിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതാകും.

സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ചിത്രസംയോജകനായ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്‌ണന്‍, ഗായിക ലതിക, അഭിനേത്രി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്.

Read Also: ഹത്രസ് കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE