കൂടുതൽ ഫലപ്രദമായ പിസിആർ കിറ്റുമായി ഖലീഫ യൂണിവേഴ്‌സിറ്റി

By Staff Reporter, Malabar News
MalabarNews-Khalifa-University
Ajwa Travels

അബുദാബി: വളരെ ചിലവ് കുറഞ്ഞതും, പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നതുമായ പിസിആര്‍ കിറ്റുമായി ഖലീഫ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. സാധാരണ സ്‍മാർട്ട് ഫോണിന്റെ മാത്രം വലുപ്പമുള്ള കിറ്റാണ് സംഘം വികസിപ്പിച്ചത്. 45 മിനിറ്റുകള്‍ കൊണ്ട് ഫലം ലഭിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

ഡോ. അനസ് അലസാം നയിക്കുന്ന സംഘത്തില്‍ സര്‍വകലാശാലയിലെ മറ്റു ഗവേഷകരായ ഡോ. ഹബീബ അല്‍സഫര്‍, ഡോ. വഖസ് വഹീദ്, ഡോ. സുഇദ സൈലന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

കോവിഡ് വൈറസ് സാന്നിധ്യം കണ്ടുപിടിക്കാന്‍ ഏറ്റവും ഫലപ്രദവും എന്നാല്‍ ചിലവെറിയതുമാണ് പിസിആര്‍ ടെസ്‌റ്റ്. വളരെ സങ്കീര്‍ണമായ പരിശോധന രീതി കൂടിയാണിത്. എന്നാല്‍ ഇവര്‍ കണ്ടെത്തിയ പുതിയ പരിശോധന രീതിയില്‍ നിറം മാറ്റം കൊണ്ടാണ് വൈറസ് സാന്നിധ്യം തിരിച്ചറിയുന്നത്. മഞ്ഞ നിറം പോസിറ്റീവിനും, പിങ്ക് നിറം നെഗറ്റീവിനെയും സൂചിപ്പിക്കുന്നു. കോവിഡ് പരിശോധനയുടെ ചിലവും ദൈര്‍ഘ്യവും കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

More Gulf News: ദുബായില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE