നൈറ്റ് റൈഡേഴ്‌സ്‌ വീണു; മൂംബൈ ഇന്ത്യൻസിന് 8 വിക്കറ്റിന്റെ ജയം

By Desk Reporter, Malabar News
Mumbai Indians Win _ Malabar News
Ajwa Travels

അബുദാബി:  കൊൽക്കത്തയുടെ ഭാഗ്യ സ്‌റ്റേഡിയങ്ങളിൽ ഒന്നാണ് അബുദാബിയിലെ ഷെയ്ഖ് സായിദ്‌ സ്‌റ്റേഡിയം. ഇവർ വിജയിച്ച നാല് മൽസരങ്ങളിൽ മൂന്നും നടന്നത് ഈ സ്‌റ്റേഡിയത്തിലാണ്. പക്ഷെ, ആ ഭാഗ്യവും കൊൽക്കത്തയുടെ സഹായത്തിന് എത്തിയില്ല. കൊൽക്കത്ത ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 16.5 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ ‘കൂളായി’ മുംബൈ മറികടന്നു.

മുംബൈ ഇന്ത്യൻസ് പോലുള്ള ഒരു ടീമിന് എളുപ്പത്തിൽ മറികടക്കാൻ കഴിയുന്ന ലക്ഷ്യമായിരുന്നു 149 റൺസ്. ഇതിനെ മറികടക്കാൻ ആവശ്യമായ പകുതിയിലേറെ നൽകിയത് വെടിക്കെട്ട് ബാറ്റിങ് കാഴ്‌ചവച്ച മുംബൈയുടെ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കാണ്. 44 പന്തുകള്‍ നേരിട്ട ഡിക്കോക്ക് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 78 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്നത്തെ വിജയത്തോടെ പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് വീണ്ടും ഒന്നാം സ്‌ഥാനത്തേക്ക്‌ കയറി.

പാറ്റ് കമ്മിൻസും ഒയിൻ മോർഗനും ചേർന്നുള്ള സഖ്യം പുറത്താകാതെ 87 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ കൊൽക്കത്ത 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 148 റൺസാണ് നേടിയിരുന്നത്. പാറ്റ് കമ്മിൻസ് 36 പന്തിൽ 2 സിക്‌സും 5 ഫോറുമുൾപ്പെടെ 53 റൺസോടെയും ക്യാപ്റ്റൻ ഒയിൻ മോർഗൻ 29 പന്തിൽ 2 സിക്‌സും 2 ഫോറുമുൾപ്പെടെ 39 റൺസോടെയും പുറത്താകാതെ നിന്നാണ് 87 റൺസ് കൊയ്‌തിരുന്നത്.

Rahul Chahar_Malabar News
രാഹുൽ ചഹാർ

പുറത്താകാതെ 78 റൺസുമായി ക്വിന്റൻ ഡി കോക്കും 35 റൺസുമായി രോഹിത് ശർമയും ചേർ‌ന്ന് ഉയർത്തിയ 94 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് മുംബൈയുടെ വിജയം ഉറപ്പിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌ന്റെ ക്യാപ്റ്റന്റെ മാറ്റവും ഫലം കണ്ടില്ല എന്നുവേണം പറയാൻ. ദിനേഷ് കാർത്തിക്ക് ഒഴിഞ്ഞ സ്‌ഥാനത്ത് വൈസ് ക്യാപ്റ്റനായിരുന്ന ഒയിൻ മോർഗനാണ് ഇന്ന് മുതൽ ക്യാപ്‌റ്റൻ.

മുംബൈയുടെ ഡി കോക്കും, കൊൽക്കത്തയുടെ പാറ്റ് കമ്മിൻസും ഇന്ന് അർധസെഞ്ചുറി നേടിയിട്ടുണ്ട്. കൊൽക്കത്തക്ക് വേണ്ടി ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മുംബൈക്ക് വേണ്ടി രാഹുൽ ചഹാർ 2 വിക്കറ്റും, ജസ്‌പ്രീത് ബുമ്ര, ട്രെന്റ് ബോൾട്ട്, നാഥാൻ കോൽട്രനൈൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. കളിയിലെ ഹൈലൈറ്റ്‌സ്‌ Hotstar ൽ കാണാം.

ഐപിഎല്ലിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് 12ആം തവണയാണ് കൊൽക്കത്തയും മുംബൈയും ഏറ്റുമുട്ടിയത്. ഇന്നത്തെ വിജയം ഉൾപ്പടെ 11 തവണയും വിജയം മുംബൈ ഇന്ത്യൻസിനാണ്. ഇന്നത്തെ തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യത വലിയ ചോദ്യ ചിഹ്‌നമായി തുടരുന്നു.

DE Kock_Malabar News
ഡി കോക്ക് (മാൻ ഓഫ് ദി മാച്ച്)

മുംബൈ: ക്വിന്റൻ ഡി കോക്ക് (വിക്കറ്റ് കീപ്പർ), രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കിറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, നാഥാൻ കോൽട്രനൈൽ, രാഹുൽ ചഹാർ, ട്രെന്റ് ബോൾട്ട്, ജസ്‌പ്രീത് ബുമ്ര.

കൊൽക്കത്ത: ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാഠി, നിതീഷ് റാണ, ഒയിൻ മോർഗൻ‌ (ക്യാപ്റ്റൻ), ദിനേഷ് കാർത്തിക്ക് വിക്കറ്റ് കീപ്പർ), ആൻന്ദ്രെ റസൽ, പാറ്റ് കമ്മിൻസ്, ശിവം മാവി, വരുൺ ചക്രവർത്തി, ക്രിസ് ഗ്രീൻ, പ്രസിദ്ധ് കൃഷ്‌ണ

Most Read: മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ പങ്ക് അന്വേഷിക്കണം; അനില്‍ ദേശ്‌മുഖ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE