തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി നിർദ്ദേശിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഉദ്യോഗസ്‌ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജാക്കിയ്‌ക്ക് പ്രശ്‌നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല.
ഇത് വ്യക്‌തമാക്കുന്ന എൻഐടിയുടെ റിപ്പോർട് കിട്ടിയെന്നും പൊതമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. എൻഐടിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also: അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനത്തിൽ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി