കോവിഡ് വാക്‌സിൻ; കണ്ണൂരിൽ വിതരണം ചെയ്‌തത് 14 ലക്ഷത്തിലേറെ ഡോസുകൾ

By Trainee Reporter, Malabar News
KNNUR NEWS
Ajwa Travels

കണ്ണൂർ: ജില്ലയിൽ ഇതുവരെ 14 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. കഴിഞ്ഞ മാസം 31 വരെയുള്ള കണക്കുകൾ പ്രകാരം 14,23,785 ഡോസ് വാക്‌സിനാണ് ജില്ലയിൽ വിതരണം ചെയ്‌തത്‌. 9,55,022 പേർക്ക് ഒന്നാം ഡോസും 4,68,763 പേർക്ക് രണ്ടാം ഡോസുമാണ് ഇതുവരെ നൽകിയത്.

ജൂലൈ 30,31 തീയതികളിൽ ജില്ലയിൽ നടത്തിയ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ മാത്രം ഒരു ലക്ഷത്തോളം ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്‌തത്. ഇതോടെ ജില്ലയിലെ 52.88 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിൻ എങ്കിലും ലഭിച്ചിട്ടുണ്ടെന്ന് കളക്‌ടർ പറഞ്ഞു. 26 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട്. കണ്ണൂർ കോർപറേഷനിൽ 94,765 ഡോസും 9 മുനിസിപ്പാലിറ്റികളിലായി 2,85,335 ഡോസും 71 പഞ്ചായത്തുകളിലായി 8,93,290 ഡോസുമാണ് വിതരണം ചെയ്‌തത്‌.

മെഗാ വാക്‌സിനേഷൻ നടന്ന 30ന് സർക്കാർ സ്‌ഥാപനങ്ങൾ വഴി 27,870 ഒന്നാം ഡോസും 12,365 രണ്ടാം ഡോസും നൽകിയിട്ടുണ്ട്. സ്വകാര്യ സ്‌ഥാപനങ്ങൾ വഴി 3,205 ഒന്നാം ഡോസും 245 രണ്ടാം ഡോസുമാണ് വിതരണം ചെയ്‌തത്‌. 31ന് സർക്കാർ സ്‌ഥാപനങ്ങൾ വഴി 38,431 ഒന്നാം ഡോസും, 7,234 രണ്ടാം ഡോസും, സ്വകാര്യ സ്‌ഥാപനങ്ങൾ വഴി 5,154 ഒന്നാം ഡോസും 606 രണ്ടാം ഡോസുമാണ് നൽകിയത്.

ജില്ലയിൽ ജനസംഖ്യാനുപാതികമായി വാക്‌സിൻ വിതരണം ഉറപ്പാക്കുമെന്ന് കളക്‌ടർ അറിയിച്ചു. അതിഥി തൊഴിലാളികൾക്കുള്ള വാക്‌സിൻ വിതരണം അവരവർ താമസിക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ നടത്തി വിതരണം ചെയ്യുമെന്നും കളക്‌ടർ പറഞ്ഞു.

Read Also: കോവിഡ് സാഹചര്യം വിലയിരുത്തൽ; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE