കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും

By News Desk, Malabar News
KSRTC
Representational image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. കൂടുതല്‍ യാത്രക്കാരുള്ള സ്‌ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാൻ തീരുമാനമായതെന്ന് സിഎംഡി അറിയിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. അതേസമയം സര്‍വീസുകള്‍ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സര്‍വീസ് ഉടനെ ആരംഭിക്കരുതെന്ന് ഗതാഗത വകുപ്പ് മന്ത്രിയോടും, കെഎസ്ആര്‍ടിസിസി എംഡിയോടും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Must Read: കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ലക്ഷദ്വീപ് ജനങ്ങൾ; അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE