തിരുവനന്തപുരം: പാറശാല കെ.എസ്ആ.ര്‍.ടി.സി ഡിപ്പോയിലെ ‘എങ്ങും നിര്‍ത്തും വണ്ടി’ സര്‍വീസ് ആരംഭിച്ചു. എം.എല്‍.എ സി. കെ ഹരീന്ദ്രന്‍ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.
യാത്രക്കാരുടെ ഇഷ്ടം അനുസരിച്ച് ഏത് സ്റ്റോപ്പിലും ബസ് നിര്‍ത്തും എന്നതാണ് സര്‍വീസിന്റെ സവിശേഷത. ആദ്യ ഘട്ടത്തില്‍ അഞ്ച് ബസുകളാണ് സര്‍വീസ് നടത്തുക. രണ്ട് ബസുകള്‍ പാറശാല-എന്‍ എച്ച് തിരുവനന്തപുരം റൂട്ടിലും രണ്ട് ബസുകള്‍ പാറശാല- വെള്ളറട റൂട്ടിലും ഒരു ബസ് പാറശാല- പൂവാര്‍- വിഴിഞ്ഞം റൂട്ടിലും സര്‍വീസ് നടത്തും.