ചായ മുതൽ ചിക്കൻ ബിരിയാണി വരെ; പോളിങ് ബൂത്തുകളിൽ രുചിക്കൂട്ട് ഒരുക്കാൻ കുടുംബശ്രീ

By News Desk, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് ഭക്ഷണം ഒരുക്കുക കുടുംബശ്രീ. ചായ മുതൽ ചിക്കൻ ബിരിയാണി വരെയുള്ള വിവിധ തരം വിഭവങ്ങൾ മെനുവിലുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ഇഡലി, ദോശ, സാമ്പാർ, ചായ, ജ്യൂസ്, ലഘു ഭക്ഷണം, വെജ്/ ചിക്കൻ ബിരിയാണി എന്നിവ ഒരുക്കും.

പോളിങ് ബൂത്തുകളിൽ ഇഡലി, സാമ്പാർ, കാപ്പി, ചായ, ലഘു ഭക്ഷണം, വെജ്/ ചിക്കൻ ബിരിയാണി അല്ലെങ്കിൽ ചോറ് എന്നിവയാകും ഒരുക്കുക. കളക്ഷൻ കേന്ദ്രങ്ങളിലും കുടുംബശ്രീ ഭക്ഷണമൊരുക്കും. ഇതിന് പുറമേ പോളിങ് ബൂത്തുകളുടെ ശുചീകരണ ചുമതലയും കുടുംബശ്രീക്കാണ്.

ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അവസാന ദിവസങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങളുടെ തിരക്കിലാണ് മുന്നണികൾ. അതേസമയം, അവശ്യ സർവീസിൽ ഉൾപ്പെട്ട ആബ്‌സന്റീസ് വോട്ടർമാർക്ക് 28 മുതൽ 30 വരെ നിയോജക മണ്ഡലാടിസ്‌ഥാനത്തിൽ ക്രമീകരിച്ച പോസ്‌റ്റൽ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാവുന്നതാണ്.

Also Read: പോസ്‌റ്ററിൽ പേരിനൊപ്പം ഐഎഎസ്; ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥിക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE