കുതിരാനിലെ ഗതാഗതക്കുരുക്ക്; നിയന്ത്രണങ്ങൾ കർശനമാക്കും

By Trainee Reporter, Malabar News
traffic jam in the kuthiran tunnel,
Ajwa Travels

പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാതയിലെ കുതിരാനിലെ കുരുക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം കർശനമാക്കാൻ നടപടി. ഏതെല്ലാം രീതിയിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നതിനെ കുറിച്ച് റിപ്പോർട് നൽകാൻ മന്ത്രി കെ രാജൻ തൃശൂർ ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകി. ഇതിന് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന യോഗത്തിൽ തീരുമാനങ്ങൾ എടുക്കും.

ഈ മാസം അവസാനത്തോടെ യോഗം ചേരാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിൽ ഇടത് തുരങ്കത്തിലൂടെ ഇരു ദിശകളിലേക്കും ഗതാഗതം തുടങ്ങിയത് മുതലാണ് കുതിരാനിൽ വീണ്ടും കുരുക്ക് തുടങ്ങിയത്. കുതിരാനിൽ പടിഞ്ഞാറേ ഭാഗത്ത് തുരങ്കത്തിലേക്ക് റോഡ് ബന്ധിപ്പിക്കുന്നതിനായി പഴയ പാത പൊളിക്കുന്നതിന് മുന്നോടിയായാണ് ഇരു തുരങ്കത്തിലൂടെ ഇരുദിശകളിലേക്കും ഗതാഗതം തുടങ്ങിയത്.

ഇത്തരത്തിൽ ഗതാഗതം ക്രമീകരിച്ച നവംബർ 25 മുതൽ എല്ലാ ദിവസവും വൈകിട്ട് ആറ് മുതൽ രാത്രി പത്ത് വരെ ഗതാഗതക്കുരുക്കാണ്. കുരുക്ക് രൂക്ഷമായാൽ പഴയ പാത വഴി വേണം ഗതാഗതം തിരിച്ചുവിടാൻ. ഈ സാഹചര്യത്തിൽ പഴയ പാത പൊളിക്കാൻ അധികൃതർ അനുമതി നൽകിയിട്ടില്ല. അതേസമയം, വലത് തുരങ്കത്തിലേക്ക് റോഡ് നിർമിക്കാൻ പഴയ പാത പൊളിക്കേണ്ടത് അനിവാര്യമാണ്.

Most Read: ബിപിൻ റാവത്ത് അന്തരിച്ചു; രാജ്യത്തിന്റെ ജ്വലിക്കുന്ന സേനാവീര്യത്തിന് വിട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE