ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്‌ഥാനാർഥി

By Syndicated , Malabar News
lathika subhash
Ajwa Travels

കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്‌ഥാനാർഥി. പാർട്ടി പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനമെന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം. എന്നാൽ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിലേക്കും പോകില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

ലതിക തിരഞ്ഞെടുപ്പിൽ മൽസരിക്കണമെന്നും കെട്ടിവെക്കാനുള്ള തുക തങ്ങൾ ഏറ്റെടുക്കുമെന്നും പ്രവർത്തകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലതിക സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ച് കെപിസിസി ആസ്‌ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ചത്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്‍ത്രീകളെ അവഗണിച്ചതിനെ തുടർന്നാണ് തന്റെ രാജിയെന്ന് ലതികാ സുഭാഷ് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു.

Read also: ഇരിക്കൂറിൽ കെപിസിസി തെറ്റ് തിരുത്തും; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE