ബംഗാളില്‍ ക്രമസമാധാനനില തകര്‍ന്നു, രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കണം; അധിര്‍ രഞ്‌ജന്‍ ചൗധരി

By Staff Reporter, Malabar News
Adhir Chowdhury_malabar news
അധിര്‍ രഞ്‌ജന്‍ ചൗധരി
Ajwa Travels

ന്യൂഡെല്‍ഹി: ബംഗാളില്‍ വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‌ജന്‍ ചൗധരി രംഗത്ത്.

ബിജെപി ദേശീയ അധ്യക്ഷന് നേരെ നടന്ന ആക്രമണം പശ്‌ചിമ ബംഗാളിലെ ക്രമസമാധാനില തകര്‍ന്നതിന്റെ തെളിവാണെന്ന് അധിര്‍ രഞ്‌ജന്‍ ചൗധരി പറഞ്ഞു. ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സ്‌ഥലങ്ങളിലും സമാനമായ സംഭവങ്ങള്‍ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാത്രവുമല്ല ക്രമസമാധാനനില തകര്‍ന്ന സാഹചര്യത്തില്‍ ബംഗാളില്‍ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ വ്യാഴാഴ്‌ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബിജെപി നേതാക്കള്‍ കൊലവിളിയുമായി രംഗത്തെത്തിയിരുന്നു. അതേസമയം കര്‍ഷക സമരത്തില്‍ നിന്നും മറ്റും ശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെ അരങ്ങേറിയ നാടകം എന്നായിരുന്നു നഡ്ഡക്ക് നേരെ നടന്ന ആക്രമണത്തില്‍ മമത ബാനര്‍ജിയുടെ പ്രതികരണം.

Read Also: നായയെ ഓടുന്ന കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE