തലശ്ശേരിയില്‍ ഷംസീർ വിജയിക്കരുത്; സുരേഷ് ഗോപി

By Syndicated , Malabar News
Ajwa Travels

തൃശൂര്‍: തലശ്ശേരിയില്‍ ഒരു കാരണവശാലും എല്‍ഡിഎഫ് സ്‌ഥാനാർഥി വിജയിക്കരുതെന്ന് നടനും തൃശൂര്‍ എന്‍ഡിഎ സ്‌ഥാനാർഥിയുമായ സുരേഷ് ഗോപി. തലശ്ശേരിയില്‍ എന്‍ഡിഎക്ക് സ്‌ഥാനാർഥിയില്ലാത്ത പശ്‌ചാത്തലത്തില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

തലശ്ശേരിയില്‍ ആരൊക്കെയാണ് എതിര്‍ സ്‌ഥാനാർഥികളെന്ന് അന്വേഷിച്ച സുരേഷ് ഗോപി ഷംസീറിന്റെ പേര് കേട്ട ഉടനെ ഒരു കാരണവശാലും വിജയിക്കരുതെന്ന് മറുപടി പറയുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടി തലശ്ശേരിയിലെ എൻഡിഎ സ്‌ഥാനാർഥി എൻ ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയിരുന്നു.

ഇതിന് പിന്നാലെ യുഡിഎഫ്-ബിജെപി ധാരണയുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് ഷംസീര്‍ ജയിക്കരുതെന്ന് പരസ്യമായി സുരേഷ് ഗോപി പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: ആഴക്കടല്‍ വിവാദം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും കൊല്ലം രൂപത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE