തര്‍ക്ക പരിഹാരം ലക്ഷ്യം; സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം ഇന്ന്

By Team Member, Malabar News
Malabarnews_cpi and kerala congress
കാനം രാജേന്ദ്രൻ, ജോസ് കെ മാണി
Ajwa Travels

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് പക്ഷവും, സിപിഐയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനായി കോട്ടയം ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന് വൈകുന്നേരം ചേരും. ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസും, അവ വിട്ട് നല്‍കാന്‍ തയ്യാറാകാതെ സിപിഐയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനായി കഴിഞ്ഞ ദിവസം സിപിഐഎം-സിപിഐ ഉഭയകക്ഷി യോഗം ചേര്‍ന്നിരുന്നു. പക്ഷേ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇന്ന് വീണ്ടും യോഗം ചേരാനായി തീരുമാനിച്ചു. കോട്ടയം ജില്ലയില്‍ ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭാ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലാണ് ഇപ്പോള്‍ തര്‍ക്കം രൂക്ഷമായി തുടരുന്നത്. നിലവില്‍ യുഡിഎഫും, എന്‍ഡിഎയും സീറ്റ് വിഭജനവും, സ്‌ഥാനാര്‍ഥി നിര്‍ണയവും നടത്തിയ ജില്ലാ പഞ്ചായത്തില്‍ അന്തിമ തീരുമാനം എടുക്കാനാകാതെ കുഴയുകയാണ് എല്‍ഡിഎഫ്.

Read also : കിഫ്ബിക്കെതിരെ പ്രതിപക്ഷത്തിന്റെ ഒത്തുകളി; ആരോപണങ്ങളോട് പ്രതികരിച്ച് തോമസ് ഐസക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE