80 സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ എത്തും; എൻഎസ് മാധവൻ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എൻഎസ് മാധവൻ. ട്വിറ്ററിലൂടെയായിരുന്നു എൻഎസ് മാധവന്റെ പ്രവചനം. യുഡിഎഫിന് 59 സീറ്റുകൾ ലഭിക്കും. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി 20 പാർട്ടി ഒരു സീറ്റ് നേടുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബിജെപിയെ പറ്റി ഒന്നും തന്നെ അദ്ദേഹം പരാമർശിച്ചില്ല.

ഓരോ ജില്ലയിലും എല്‍ഡിഎഫും യുഡിഎഫും എത്ര വീതം സീറ്റുകള്‍ നേടുമെന്ന പ്രവചനം അദ്ദേഹം മറ്റൊരു ട്വീറ്റിലും പങ്കുവെച്ചിട്ടുണ്ട്. ഇതിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പതിനാല് സീറ്റില്‍ ഒമ്പത് സീറ്റുകൾ എല്‍ഡിഎഫ് നേടും. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലൊക്കെ മികച്ച വിജയം എല്‍ഡിഎഫ് നേടുമെന്നാണ് എന്‍എസ് മാധവന്റെ പ്രവചനം. അതേസമയം, മലപ്പുറം, എറണാകുളം ജില്ലയില്‍ മാത്രം യുഡിഎഫിന്റെ മുന്നേറ്റം ഒതുങ്ങുമെന്നും എന്‍എസ് മാധവന്‍ പ്രവചിക്കുന്നു. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Also Read: യുപിയിൽ ഓക്‌സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്‌ത യുവാവിനെതിരെ ക്രിമിനൽ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE