ഒരാഴ്‌ചക്കിടെ രണ്ടാമതും പുലിയിറങ്ങി; പാലക്കാട് ധോണിയിൽ ആളുകൾ ആശങ്കയിൽ

By Team Member, Malabar News
Leopard In Palakkad Dhoni Second Time In This Week
Ajwa Travels

പാലക്കാട്: ജില്ലയിലെ ധോണിയിൽ ജനവാസ മേഖലയിൽ ഒരാഴ്‌ചക്കിടെ രണ്ടാമതും പുലിയിറങ്ങി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പുലിയിറങ്ങിയത്. തുടർന്ന് കോഴിയെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയും സമാന രീതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കോഴിയെ പിടികൂടിയിരുന്നു.

നിലവിൽ കഴിഞ്ഞ 3 മാസങ്ങളിലായി 10ലേറെ തവണയാണ് ധോണിയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത്. കൂടാതെ 10 ദിവസത്തിനിടെ മൂന്നാം തവണയാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നത്.

തുടർച്ചയായി പുലി ഇറങ്ങുന്ന സാഹചര്യത്തിൽ വനംവകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യമുന്നയിക്കുന്നത്. കൃഷി, വളർത്തുമൃഗ പരിപാലനം എന്നിവ തൊഴിലാക്കിയ ആളുകളാണ് ഈ മേഖലയിൽ കൂടുതലും. നിലവിൽ പുലിയുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടാകുന്നതോടെ ഇവർ ആശങ്കയിലാണ്.

Read also: അങ്കണവാടിയിൽ മൂന്ന്‌ വയസുകാരന് മർദ്ദനം; ആയക്കെതിരെ കേസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE