കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ലൈഫ് പദ്ധതിക്ക് മുന്‍പും കമ്മീഷന് തുക കിട്ടിയിരുന്നതായി വെളിപ്പെടുത്തല്‍. പ്രളയത്തില്‍ പെട്ട വീടുകളുടെ അറ്റകുറ്റ പണിക്കാണ് സ്വപ്ന കമ്മീഷന് തുക കൈപ്പറ്റിയത്.
2018ലെ പ്രളയത്തിന് തൊട്ടു പിന്നാലെയാണ് യു.എ.ഇ കോണ്‍സുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചത്. അന്ന് 150 വീടുകളാണ് വിവിധ ജില്ലകളിലായി അറ്റകുറ്റപ്പണി നടത്തിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് സ്വപ്ന നല്കിയ മൊഴിയിലാണ് ഈ വിശദാംശങ്ങളുള്ളത്. നേരിട്ട് ഇടപെടാന്‍ സാധിക്കാത്തതിനാല്‍ കോണ്‍സുലേറ്റുമായി അടുപ്പമുളള തിരുവനന്തപുരത്തെ ഒരു സംരഭകനെയാണ് സ്വപ്ന പണം ചെലവഴിക്കാനുളള ചുമതല ഏല്പിച്ചത്.
എറണാകുളം സ്വദേശിയായ ഒരാളാണ് അറ്റകുറ്റപ്പണിയുടെ കരാര്‍ എറ്റെടുത്തത്. കോണ്‍സുലേറ്റുമായി അടുപ്പമുളള തിരുവനന്തപുരം സ്വദേശി വഴിയാണ് പന്തളത്ത് വീടുകളുടെ അറ്റകുറ്റപ്പണി നടത്തിയത്. ഈ ഇടപാട് വഴിയും തനിക്ക് കമ്മീഷന് കിട്ടിയെന്നാണ് സ്വപ്ന എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴിയിലുളളത്. ലോക്കറില്‍ നിന്ന് കണ്ടെടുത്ത കമ്മീഷന് തുകയില്‍ ലൈഫിനൊപ്പം ഈ പണം കൂടിയുണ്ടെന്നാണ് കരുതുന്നത്.
Read Also: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കുന്നു