ലൈഫ് മിഷന്‍; സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Staff Reporter, Malabar News
kerala image_malabar news
High Court of Kerala
Ajwa Travels

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തെ എതിര്‍ത്തുള്ള സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് നല്‍കിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

National News: പഞ്ചാബില്‍ നിന്നും ‘കിസാന്‍ യാത്ര’ നടത്താന്‍ കോണ്‍ഗ്രസ്

സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് യു വി ജോസ് ഹരജിയില്‍ പറയുന്നു. വിദേശ ഏജന്‍സിയായ റെഡ് ക്രസന്റും – യൂണിടാകും തമ്മിലാണ് ധാരണയുണ്ടാക്കിയത്. ഈ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. അതിനാല്‍ തന്നെ വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് എഫ്ആര്‍സിഎ നിയന്ത്രണങ്ങള്‍ ബാധകമല്ല. സര്‍ക്കാരിലെയോ ലൈഫ് മിഷനിലെയോ ഒരു ഉദ്യോഗസ്ഥര്‍ക്ക് എതിരേയും ഈ ഇടപാടില്‍ തെളിവില്ലെന്നും ഹരജി വ്യക്തമാക്കുന്നു.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശത്ത് നിന്നും സംഭവാന സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഈ രീതിയില്‍ ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താനും എഫ്ആര്‍സിഎ നിയമം അനുമതി നല്‍കുന്നുണ്ട്.

Read Also: കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE