കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി

By News Desk, Malabar News
Kerala-Karnataka-border

ബെംഗളൂരു: കര്‍ണാടകയില്‍ ഈ മാസം 14വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. സംസ്‌ഥാനത്തെ 31 ജില്ലകളില്‍ 24 ജില്ലകളിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്.

പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി 10000ത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കും.

മെയ് 10നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടി. കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍, ജൂണ്‍ ഏഴിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മരണനിരക്കും ടിപിആറും കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.

Must Read: നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും ഒന്നാമത്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE