മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങി സച്ചിന്‍ പൈലറ്റ്

By Syndicated , Malabar News
Sachin pailot_Malabar news
Sachin pailot
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബിജെപി രാജ്യസഭാ അംഗവും പൈലറ്റിന്റെ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകനുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായ ഗ്വാളിയര്‍-ചമ്പല്‍ മേഖലയിലാണ് ഈ സീറ്റുകളില്‍ ഭൂരിഭാഗവും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗ്വാളിയാര്‍ ചെമ്പാല്‍ മേഖലയില്‍ പ്രധാനമായും ഗുജ്ജാര്‍ സമുദായത്തിന്റെ സ്വാധീന മണ്ഡലമാണ്. ഈ മേഖലയില്‍ നിന്നുള്ള 16 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സച്ചിന്‍ പൈലറ്റ് ഗുജ്ജാര്‍ സമുദായത്തില്‍ നിന്നുള്ള വ്യക്തി കൂടിയാണ്. ഇത്തരത്തില്‍ സച്ചിനെ കളത്തിലിറക്കുന്നത് വഴി സാമുദായിക വോട്ടുകള്‍ കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയും 22 സിന്ധ്യാ അനുകൂലികളുമായ കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നു. പിന്നാലെ മൂന്ന് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിടുകയും മൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ മരിക്കുകയും ചെയ്‌തിരുന്നു‌. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Read also: ചൈനീസ് ചാരപ്രവര്‍ത്തനം; അറസ്റ്റിലായ മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസ് ബന്ധമെന്ന് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE