സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രം; മധ്യപ്രദേശ്

By Team Member, Malabar News
cow died-Malappuram
Representational image
Ajwa Travels

ഭോപ്പാൽ : സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിനായി ഗോമൂത്ര ഫിനോയിൽ മാത്രം ഉപയോഗിക്കണമെന്ന നിർദേശവുമായി മധ്യപ്രദേശ് സർക്കാർ. ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഇനിമുതൽ സർക്കാർ ഓഫീസുകൾ ശുചീകരിക്കുന്നതിനായി രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള ഫിനോയിലിന് പകരം ഗോമൂത്രത്തിൽ നിന്നുള്ള ഫിനോയിൽ ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ വ്യക്‌തമാക്കുന്നത്‌.

കഴിഞ്ഞ നവംബർ മാസത്തിൽ ചേർന്ന കൗ കാബിനറ്റിൽ ഗോമൂത്രത്തിൽ നിന്നും ഫിനോയിൽ ഉണ്ടാക്കുന്നത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സംസ്‌ഥാനത്ത് പശു വളർത്തൽ പ്രോൽസാഹിപ്പിക്കൽ, പശു സംരക്ഷണം എന്നിവക്ക് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്‌തമാക്കി. ഗോമൂത്ര ഫിനോയിലിന്റെ ഉൽപ്പാദനത്തിനായി ഗോമൂത്ര ബോട്ടിലിം​ഗ് പ്ളാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്‌ടറികളും ഉടന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേം സിംഗ് പട്ടേല്‍ പറഞ്ഞു.

Read also : കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെയും, പങ്കെടുത്ത 200 പേർക്കെതിരെയും കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE