മലയാളി യുവാവിനെ ബെംഗളൂരുവിൽ ആളുമാറി കുത്തിക്കൊന്നു

By News Bureau, Malabar News
murder
Representational Image
Ajwa Travels

ബെംഗളൂരു: ജിഗനിയിൽ ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. കാസർഗോഡ് രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ (31) ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തിയതാണ് എന്നാണ് സൂചന.

വ്യാഴാഴ്‌ച രാത്രി 10.30ന് ആയിരുന്നു സംഭവം. ജോലി കഴിഞ്ഞ് താമസ സ്‌ഥലത്തേക്ക് ഒറ്റയ്‌ക്ക് നടന്നുവരുമ്പോഴാണ് സനുവിന് കുത്തേറ്റത്. ജിഗനി പോലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം വിക്‌ടോറിയ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

ജിഗനി ടാറ്റ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട സനു തോംസൺ. സംസ്‌കാരം ശനിയാഴ്‌ച രാജപുരം ഹോളിഫാമിലി പള്ളിയിൽ നടക്കും. മാതാവ്: ബിനി സഹോദരങ്ങൾ: സനൽ, മരിയ.

Most Read: ആള്‍ട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE