സിആർപിഎഫ് ജവാൻമാർക്ക് എതിരായ മമതയുടെ വിവാദ പരാമർശം; മറുപടി നൽകാനുള്ള അവസാന തീയതി ഇന്ന്

By Trainee Reporter, Malabar News
Mamata Banerjee
Ajwa Travels

കൊൽക്കത്ത: മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിആർപിഎഫ് ജവാൻമാർക്ക് എതിരെ വിവാദ പരാമർശം നടത്തിയതിനാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്.

സിആർപിഎഫ് ഉദ്യോഗസ്‌ഥർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അവർക്ക് ആരാണ് അതിനുള്ള അനുമതി നൽകിയതെന്നും ആയിരുന്നു മമത നടത്തിയ പരാമർശം. ശനിയാഴ്‌ച രാവിലെ 11 മണിക്ക് മുൻപായി വിശദീകരണം നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

Read also: ബോംബ് ഭീഷണി കേസ്; സച്ചിൻ വാസെയെ 23 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE